ഓട്ടോറിക്ഷാ ഡ്രൈവറെ ഡോക്ടർ പൂട്ടിയിട്ട് മർദ്ദിച്ചു;വായിലും ശരീരത്തിലെ മൂത്രമൊഴിച്ചു!

ബെംഗളൂരു: സുഹൃത്തിനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ ഡോക്ടർ ക്ലബ്ബിനുള്ളിൽ പൂട്ടിയിട്ട് മർദിച്ചു. യെലഹങ്കയിൽ നിന്ന് വി മുരളി (26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്കയ്ക്ക് സമീപമുള്ള ബഗലൂരിലെ ശ്രീ മാരുതി ആശുപത്രി ഉടമയുമായ ഡോ രാകേഷ് ഷെട്ടിയെ (40) കസ്റ്റഡിയിൽ എടുത്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.നവംബർ 8 ന് ആണ് സംഭവം നടന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് എട്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും മുരളിയുടെ ശരീരത്തിലെ മുറിവുകളും ഡോക്ടറുടെ മെഡിക്കൽ…

Read More

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.

ബെംഗളൂരു:  കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ, നിരവധി ആരാധകർ “മെഡിക്കൽ അശ്രദ്ധ” മൂലമാണ് മരണം സംഭവിച്ചതെന്ന ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ കുടുംബ ഡോക്ടർക്ക് പോലീസ് സംരക്ഷണം നൽകി. സദാശിവനഗറിലെ ഡോ. രമണ റാവുവിന്റെ വസതിക്കും ക്ലിനിക്കിനും പുറത്ത് ഒരു കെഎസ്ആർപി പ്ലാറ്റൂണിനെ വിന്യസിച്ചിട്ടുണ്ട് എന്നും “അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഈ പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” ബെംഗളൂരു സിറ്റി പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അന്തരിച്ച നടന്റെ ചികിത്സയിൽ ഏർപ്പെട്ടിരുന്ന ഡോ.…

Read More

അപൂർവ രോഗം ബാധിച്ച യുവതിക്ക് ; തുണയായി ബെംഗളൂരുവിലെ ഡോക്ടർമാർ

ബെംഗളൂരു : അപൂർവ രോഗത്തെത്തുടർന്ന് ഗർഭാശയവും വജൈന ഇല്ലാതെ ജനിച്ച പശ്ചിമ ബംഗാളിൽ നിന്നുള്ള 30 കാരിയായ സ്ത്രീ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചിരിക്കുകയാണ് ബംഗളുരുവിലെ ഡോക്ടർമാർ . കൃത്രിമ വജൈന സൃഷ്ടിക്കാൻ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തിയ ബെംഗളൂരു ഡോക്ടർമാർക്ക് നന്ദി പറഞ്ഞു യുവതിയുടെ കുടുംബം. ഒരു മില്യൺ സ്ത്രീകളിൽ കാണപ്പെടുന്ന മേയർ-റോക്കിറ്റാൻസ്കി-കുസ്റ്റർ-ഹൗസർ (എംആർകെഎച്ച്) സിൻഡ്രോം എന്ന അവസ്ഥയാണ് സ്ത്രീ അനുഭവിച്ചതെന്ന്. സിൻഡ്രോം പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്നു. സ്തനവളർച്ച പോലെയുള്ള ദ്വിതീയ ലൈംഗിക സ്വഭാവസവിശേഷതകൾ സാധാരണമാണെങ്കിലും വജൈനയും ഗർഭാശയവും അവികസിതമോ അഭാവമോ ആണ്…

Read More

ആംബുലൻസ് ലോറിയിലിടിച്ചു കയറി; രോ​ഗിയും ഡോക്ടറുമുൾപ്പെടെ മൂന്ന് മരണം

ബെം​ഗളുരു; അത്തിബെല്ലയിൽ ആംബുലൻസ് ലോറിയിലിടിച്ച് ഡോക്ടറും രോ​ഗിയുമുൾപ്പെടെ 3 പേർ മരിച്ചു, ആറുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് സ്വദേശി അൻവർ ഖാൻ(68), മുംബൈ സ്വദേശിയും ഡോക്ടറുമായ ജയദേവ്(44), ആബുലൻസ് ഡ്രൈവർ നാംദേവ്(35) എന്നിവരാണ് മരിയ്ച്ചത്. മഹാരാഷ്ട്രയിൽ നിന്ന് രോ​ഗിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമം നടത്തുന്നതിനിടെ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടനെ തന്നെ സമീപവാസികളും , യാത്രക്കാരും അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Read More

കർണ്ണാടകയിൽ വില്ലനായി വൈറൽ പനി; പനി ബാധിച്ചത് ഏറെ പേർക്ക്

ബെം​ഗളുരു; കോവിഡ് നിരക്ക് കൂടുന്നതിനൊപ്പം ജനങ്ങളെ ആശങ്കപ്പെടുത്തി കർണ്ണാടകയിൽ വൈറൽ പനിയും വ്യാപിക്കുന്നു. എന്നാൽ ഈ സാഹചര്യത്തെ കൃത്യമായി നേരിടുമെന്നും ഇതിനായി സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പഠനവിധേയമാക്കുകയാണെന്നും ആരോ​ഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കൂടാതെ കേരളവുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ നിപ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന പരിശോധന നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ ​ദിവസങ്ങളിൽ പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്ന ജനങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു, കോവിഡെന്ന സംശയം ആദ്യം ഉണ്ടായിരുന്നെങ്കിലും വൈറൽ പനിയാണെന്ന് സ്ഥിതീകരിച്ചിരുന്നു.…

Read More

ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ എം.എസ്. രാമയ്യ മെമ്മോറിയൽ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസറായ അംബരീഷ് വിജയരാഘവ്‌ ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നാണ് ചാടി മരിച്ചത്. എന്നാൽ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ആത്മഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നും പോലീസ് പറഞ്ഞു. അംബരീഷിന്റെ ഭാര്യയും ഡോക്ടറാണ്. അംബരീഷ് അധികം കാര്യങ്ങൾ തന്നോട് പങ്കുവെക്കില്ലായിരുന്നുവെന്നും അമിതമായ ജോലി ഭാരത്തെ കുറിച്ചും ചില സഹപ്രവർത്തകർ രാജിവെച്ചതിനെ ക്കുറിച്ചും ഇടക്ക് തന്നോട് സംസാരിച്ചിരുന്നു എന്നും അംബരീഷിന്റെ ഭാര്യ പറഞ്ഞു. എന്നാൽ ഇത് ആത്മഹത്യ ചെയ്യാനുള്ള…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ്.

ബെം​ഗളുരു; റിസ്ക് അലവൻസ് നൽകുന്നു, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആറുമാസത്തേക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ് നൽകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. കോവിഡ് ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ, സ്രവമെടുക്കുന്ന കേന്ദ്രങ്ങൾ, പനി ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കാണ് ശമ്പളത്തോടൊപ്പം റിസ്‌ക് അലവൻസും നൽകുന്നത്. അതിനിടെ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് പുതിയ ഡ്യൂട്ടി ക്രമം നിശ്ചയിച്ചു. കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം…

Read More
Click Here to Follow Us