ബെംഗളൂരു: ദലിത് യുവാവിന് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച് വനിത ഹോട്ടൽ ഉടമ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബെല്ലാരിയിലെ ഗുട്ടിനൂർ ഗ്രാമത്തിലാണ് സംഭവം. ഹോട്ടൽ അടക്കേണ്ടി വന്നാലും ദലിതർക്ക് ഭക്ഷണം നൽകില്ലെന്ന് യുവതി പറയുന്നത് വീഡിയോയിൽ കാണാം. വിവരം ലഭിച്ചതിന് പിന്നാലെ കുരുഗോഡ് തഹസിൽദാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Read MoreTag: discrimination
മറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം
ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്. മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Read Moreക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചു, പരാതിയുമായി ദളിത് കുടുംബം
ബെംഗളൂരു: കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതിയുമായി ദളിത് കുടുംബം. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഗുഡിബണ്ഡെയിൽ കർണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ തഹസിൽദാറുടെ ഓഫീസിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റ് നടപടിയിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read More