കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.15 ന് ഹൈക്കോടതി നേരിട്ട് വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും വാദം കേൾക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളതുകൊണ്ടല്ല മറിച് കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി മാറ്റി വെക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൽ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലപാതക ഗൂഢാലോചനാക്കുറ്റവും കൂടി ചുമത്തിയിട്ടുണ്ട്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം…
Read MoreTag: Dileep
നടിയെ ആക്രമിച്ച കേസ്; മുഖ്യസൂത്രധാരന്‍ ദിലീപ് എന്ന് പ്രോസിക്യൂഷന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത്. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന്…
Read Moreദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി .
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ദിലീപിന്റേത് ഉള്‍പ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ഹൈക്കോടതി മാറ്റിയിരിക്കുന്നത്. ഇനി വെള്ളിയാഴ്ച്ചയാകും ദിലീപിന്റെ ഹര്‍ജി പരിഗണിക്കുക. ഇതോടെ കേസില്‍ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച്ച വരെ നീളും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ ജാമ്യാപേക്ഷ നൽകിയ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Read Moreനടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പുതിയ ഗൂഢാലോചന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. പന്ത്രണ്ട് മണിയോടെയാണ് 20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന ദിലീപിന്റെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസ്…
Read Moreദിലപിന്റെയും ബന്ധുക്കളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെതിരെ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം എഫ്‌ഐആർ നൽകിയത്. പുതിയ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ദിലീപിന്റെ സഹോദരനായ അനൂപ്, സഹോദരി ഭർത്താവായ സൂരജ് എന്നിവരടക്കം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർ നടപടികൾ അന്വേഷണ സംഘം ഇന്നു മുതൽ തുടങ്ങിയേക്കുമെന്നാണ് സചന. ഈ കേസിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ദിലീപും സഹോദരനും സഹോദരി ഭർത്താവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം…
Read Moreവധശ്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
കൊച്ചി: വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യാജമായി തെളിവുകള്‍ ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധപൂര്‍വമായ ഇടപെടലാണ് ഇതിനുപിന്നിലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിച്ചേക്കും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെതിരെ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിച്ച് ക്രൈംബ്രാഞ്ച് കേസെടുത്ത പശ്ചാത്തലത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപും സഹോദരന്‍ അനൂപും അളിയന്‍ സൂരജും അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസിലെ…
Read Moreനടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു
ബെംഗളൂരു : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന് സർക്കാർ അപേക്ഷിച്ചു. ഫെബ്രുവരി 16നകം വിചാരണ പൂർത്തിയാക്കേണ്ടതായിരുന്നു. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് സർക്കാർ നീക്കം. വിചാരണ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിൽ, വെളിപ്പെടുത്തലിന് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിശ്വസിച്ചിരുന്നതായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ചൊവ്വാഴ്‌ച, ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ കൊച്ചിയിലെ വിചാരണക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു,…
Read Moreപ്രോസിക്യൂട്ടറില്ല; വിചാരണ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി ജനുവരിയിലേക്ക് മാറ്റി
ബെംഗളൂരു : നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിവെച്ചു. ജനുവരി നാലിന് ആയിരിക്കും ഇനി ഹർജി പരിഗണിക്കുക. പ്രോസിക്യൂട്ടർ ഇല്ലാത്തതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റിയത്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായിരുന്ന ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് ആവശ്യമുയര്‍ന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പ്രതി പള്‍സര്‍ സുനിയുമായി താരത്തിന് ബന്ധമുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
Read Moreനടിയെ ആക്രമിച്ച കേസ്; ഓഡിയോ വിവാദത്തിൽ പ്രതികരണവുമായി ദിലീപ്
ബെംഗളൂരു : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ ആരെന്ത് പറഞ്ഞാലും മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്ന് കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കെയാണ് ദിലീപിന്റെ പ്രതികരണം. കേസിലെ ജാമ്യവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോട് ഇതേപറ്റി സംസാരിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ ആരോപണങ്ങളെല്ലാം കേട്ടിരിക്കുകയാണെന്നും നടന്‍ പറഞ്ഞു. അവിടെയിരുന്ന് ആരെന്ത് പറയുമ്പോഴും എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. എന്റെ പ്രേക്ഷകരോട് സത്യമെന്താണെന്ന് പറയാന്‍ പറ്റാത്ത സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത് എന്നാണ് ദിലീപ് പ്രതികരിച്ചത്.…
Read Moreദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ്; വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ മാസം 14ന് വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതി എന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും വിചാരണ ഉടന്‍ തുടങ്ങരുതെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വിചാരണ തുടങ്ങരുതെന്ന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ച എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്…
Read More