ബെംഗളൂരു: കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കന്നഡ നടൻ ദിഗന്ത് മഞ്ചാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ 38 കാരനായ നടൻ കുടുംബത്തോടൊപ്പം ഗോവയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നടൻ കടൽത്തീരത്ത് മലക്കം മറിയാൻ ശ്രമിക്കുന്നതിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. കുടുംബത്തോടൊപ്പം അവധിക്ക് പോയ ദിഗന്തിനെ ഉടൻ തന്നെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകി. കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാർഗം ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ദിഗാന്തിന്റെ മുതുകിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ജനപ്രിയ…
Read More