ബെംഗളൂരു: എംഎൽഎയുടെ മകൻ അപമാനിച്ചതായി ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു സ്ത്രീയടക്കം നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓൾഡ് ഷിദേനൂർ ഗ്രാമത്തിൽ ആണ് സംഭവം. ഹവേരിയിൽ നിന്നുള്ള ജനങ്ങളും ബിജെപി നേതാവുമായ നെഹരു ഒലേക്കറുടെ മകൻ മഞ്ജുനാഥിനെതിരെയാണ് ആരോപണം. 2007 ൽ 29 ദളിത് കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ സ്ഥലം മഞ്ജുനാഥിന്റെ ഒത്താശയോടെ സ്വകാര്യ വ്യക്തി കയ്യേറി വീട് വച്ചതാണ് പ്രശ്നത്തിന്റെ തുടക്കം. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നവരെ മഞ്ജുനാഥ് അപമാനിക്കുകയായിരുന്നു. തുടർന്നാണ് പ്രതിഷേധം നാലു പേർ ജീവനൊടുക്കാൻ ശ്രമിച്ചത്.…
Read More