ബെംഗളൂരു: സ്കൂളിൽ ദളിത് വിദ്യാർഥികളെ അതിക്രമിക്കുകയും പണിയെടുപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രധാനാധ്യാപികയ്ക്കും ജീവനക്കാരനുമെതിരേ പോലീസ് കേസ് എടുത്തു. ബെംഗളൂരു തമിഴ്സംഘ കാമരാജർ ഹൈസ്കൂളിലാണ് സംഭവം. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കെ.ജി ഹള്ളി പോലീസ് കേസ് എടുത്തിരിക്കുന്നത്. ദളിത് സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ സ്കൂളിനുമുന്നിൽ പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഉച്ചഭക്ഷണം വെക്കുന്ന പാത്രങ്ങൾ കഴുകൽ, സ്കൂൾ പരിസരം വൃത്തിയാക്കൽ, ശുചിമുറികൾ വൃത്തിയാക്കൽ എന്നിവ വിദ്യാർഥികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. പ്രധാനാധ്യാപികയും ജീവനക്കാരും ദളിത് കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. സ്‌കൂളിലെ മറ്റ് കുട്ടികൾക്ക് ജോലികൾ…
Read More