ബെംഗളൂരു : പശു പാൽചുരത്തുന്നില്ലെന്നും തന്നെയും ഭാര്യയെയും തൊഴിക്കുന്നു എന്ന് കാട്ടി വേറിട്ട പരാതിയുമായി ക്ഷീരകർഷകൻ പോലീസ് സ്റ്റേഷനിൽ. ഉടൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ക്ഷീരകർഷകർ പോലീസ് സ്റ്റേഷനിൽ എത്തിയത്. ശിവമോഗ ജില്ലയിലെ സിദ്ലിപുരയിയിലാണ് സംഭവം , ഇവിടത്തെ കർഷകൻ രാമയ്യയാണ് പരാതിയുമായി ഹോളെഹൊന്നൂർ പോലീസിനെ സമീപിച്ചത്. തീറ്റ കൊടുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും രാവിലെയും വൈകിട്ടും തീറ്റ കൊടുത്തിട്ടും നാലുദിവസമായി പശു പാൽ ചുരത്തുന്നില്ലെന്നാണ് കർഷകന്റെ പരാതി. എന്നിരുന്നാലും ഒട്ടേറെ പ്രയാസപ്പെട്ട് പോലീസ് കർഷകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു. പോലീസുകാരിലൊരാൾ പരാതിയുടെ ചിത്രം…
Read More