മൈസൂരു ∙ കർണാടകയിലെ കാട്ടാനകളുടെ സംരക്ഷണത്തിന് ഗജയാത്ര പദ്ധതിയുമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ. ലോക ഗജദിനത്തിൽ വനമേഖലയിലെ ആനത്താരകൾ തിരിച്ചുകൊണ്ടുവരാൻ കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് കോഓർഡിനേറ്റർ രാം കുമാർ പറഞ്ഞു.
ബന്ദിപ്പൂർ, നാഗർഹോളെ, ബെന്നാർഘട്ടെ, ചാമരാജ്നഗർ മേഖലകളിൽ ജനവാസമേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങി വ്യാപക നാശം വിതയ്ക്കുന്നത് ആനത്താരകൾ അടഞ്ഞുപോയതുകൊണ്ടാണ്. ആനത്താരകളുടെ സംരക്ഷണം സാധ്യമാക്കാൻ പ്രദേശവാസികളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.