ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ. ലോക്സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ പോലീസ് ഡല്‍ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. പാര്‍ലമെന്റ് അതിക്രമതക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.
Read MoreTag: custody
കളമശേരി ബോംബ് സ്ഫോടനം; ഒരാൾ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്
തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
Read Moreവ്യാജ രേഖ കേസ് ; വിദ്യ കസ്റ്റഡിയിൽ
കോഴിക്കോട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയില്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പോലീസും കാസര്‍കോട് നീലേശ്വരം പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു.
Read Moreകള്ളപ്പണം വെളുപ്പിക്കൽ, സുശീൽ മന്ത്രിയെ ഇ ഡി കസ്റ്റഡിയിൽ എടുത്തു
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി ഡെവലപ്പേഴ്സ് സിഎംഡി സുശീൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്നും വാങ്ങിയ തുക വിവിധ പദ്ധതികൾക്കായി വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്ലാറ്റ് ബുക്ക് ചെയ്തവരിൽ നിന്നും 1000 കോടി മുൻകൂർ ആയി വാങ്ങിയെങ്കിലും 10 വർഷം വരെ കഴിഞ്ഞിട്ടും ഇതിൽ പലർക്കും ഇപ്പോഴും ഫ്ലാറ്റ് ലഭിച്ചിട്ടില്ല. വ്യാജരേഖകൾ കാണിച്ച് പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ നിന്ന് 5000 കോടി വായ്പ എടുക്കുകയും അതിൽ 1000 കോടി അടയ്ക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി ഡയറക്ടർമാർക്കെതിരെ മാർച്ച്…
Read Moreപി സി ജോർജ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ്…
Read More