ബെംഗളൂരു: ബാഗേപള്ളിയിൽ ഇന്ന് നടക്കുന്ന സിപിഎം റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലി നാഷണൽ കോളേജ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള തുടക്കമാണ് ഈ റാലി. പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ എം. എ ബേബി, വി. വി രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു. ബസവരാജ് എന്നിവർ റാലിയിൽ പങ്കുചേരും.
Read More