സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് വാക്‌സിനുകൾ കെട്ടിക്കിടക്കുന്നു

ബെംഗളൂരു: കർണാടകയിലുടനീളമുള്ള സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് 1 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കെട്ടിക്കിടക്കുകയാണ് ഇവയുടെ കാലാവധി മാർച്ചിൽ അവസാനിക്കും. സർക്കാർ സ്റ്റോക്ക് മാറ്റുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാത്തതിനാൽ ഡോസുകളിൽ നിക്ഷേപിച്ച ആശുപത്രികൾ വൻ നഷ്ടത്തിലാണ്, ഇത് പാഴാക്കലിന് കാരണമാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. സ്പർഷ് ഹോസ്പിറ്റലിൽ മാത്രം 45,600 ഡോസ് കോവിഷീൽഡിന്റെ കാലാവധി മാർച്ച് 3-ന് അവസാനിക്കുകയാണ്. റീടേക്ക് പോളിസി ഇല്ലെന്ന് കമ്പനി അറിയിച്ചതിനാൽ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തുകൾ ഫലമൊന്നും നൽകിയില്ലെന്ന് സ്പർഷ് ഹോസ്പിറ്റൽസ് സ്ട്രാറ്റജി ഡയറക്ടർ ഗുരുപ്രസാദ്…

Read More

50 % നഗരവാസികൾക്കും അടുത്ത രണ്ടു മാസത്തിനുള്ളിൽ രണ്ടു ഡോസ് വാക്സിൻ നല്കിയിരിക്കും; ബി.ബി.എം.പി

ബെംഗളൂരു: അടുത്ത രണ്ട് മാസത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയുടെ 50% പേർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ശ്രമിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ബി.ബി.എം.പി പറഞ്ഞു. ഇതുവരെ, ബെംഗളൂരുവിലെ ഏകദേശം 18% ജനങ്ങൾക്കും കോവിഡ് വാക്സിൻ രണ്ട് ഡോസുകളും നൽകിയിട്ടുണ്ട്, അതേസമയം 62% പേർക്ക് മുകളിൽ ആദ്യ ഡോസ് ലഭിച്ചുവെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ബി.ബി.എം.പിയുടെ അഭിപ്രായത്തിൽ, ലക്ഷ്യം നിറവേറ്റുന്നതിന്, ബെംഗളൂരുവിന് എല്ലാ ദിവസവും “ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ ഡോസുകൾ” ആവശ്യമാണ്. ആവശ്യം നിറവേറ്റുന്നതിനായി, വിതരണം…

Read More

2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തേക്ക്.

ബെംഗളൂരു: സംസ്ഥാനത്തിന് ബുധനാഴ്ച 2,00,000 കോവിഷീൽഡ് ഡോസ് വാക്സിൻ ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. നിർമാതാക്കളിൽ നിന്ന് സംസ്ഥാനം നേരിട്ട് സംഭരിച്ചതാണ് ഈ 2,00,00 ഡോസ് വാക്സിൻ. ഇതുവരെ 10,94,000 ഡോസ് വാക്സിൻ  (9,50,000 കോവിഷീൽഡ്, 1,44,000 കോവാക്സിൻ) സംസ്ഥാന സർക്കാർ നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചിട്ടുണ്ട്. ഇത് കൂടാതെ 1,11,24,470 ഡോസ് വാക്സിൻ ഇന്ത്യാ ഗവൺമെന്റിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചു, ” എന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ട്വീറ്റിൽ അറിയിച്ചു. Karnataka received 2,00,000 doses of Covishied today…

Read More

കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചു.

ബെംഗളൂരു: വാക്സിനേഷൻ വിദഗ്ധരുടെ ശുപാർശകൾ ചൂണ്ടിക്കാട്ടി രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലുള്ള ഇടവേള 12-16 ആഴ്ച വരെയായി പുതുക്കിയതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. “2 ഡോസുകൾക്കിടയിലുള്ള കോവിഷീൽഡ് വാക്സിനേഷന്റെ 6 മുതൽ 8 ആഴ്ച വരെയുള്ള മുൻ നിശ്ചയിച്ച ഇടവേള, 12 മുതൽ 16 ആഴ്ച വരെ ആയി പരിഷ്കരിച്ചു. കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്ത് 12 ആഴ്ചകൾ പൂർത്തിയായിട്ടില്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വരരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,” എന്ന് ആരോഗ്യവകുപ്പിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. എന്നിരുന്നാലും, പുതുക്കിയ സമയ ഇടവേള കോവിഷീൽഡിന് മാത്രമാണ് ഉള്ളതെന്നും കോവാക്സിൻ വാക്‌സിന് ഇത് ബാധകമല്ലെന്നും കുറിപ്പിൽ…

Read More
Click Here to Follow Us