ബെംഗളൂരു: കോവിഡ് -19 ന്റെ മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾക്കിടയിൽ നഗരത്തിൽ ബ്രോങ്കിയോലൈറ്റിസ് കേസുകൾ ഗണ്യമായി വർധിച്ചു വരുന്നതായി ഡോക്ടർമാർ പറഞ്ഞു. ബ്രോങ്കിയോലൈറ്റിസ് കേസുകളാൽ ഐസിയുകൾ നിറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് മാസം മുതൽ രണ്ട് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് വൈറസ് ബാധ മൂലം നെഞ്ചിൽ അണുബാധ ഉണ്ടാകുന്നതാണ്. ഒരു തരം വൈറൽ ന്യുമോണിയ പോലെയാണ് ഇത് അനുഭവപ്പെടുകയെന്നും ഇതിന് പ്രത്യേക മരുന്നുകളൊന്നുമില്ലയെന്നും ഡോക്ടർമാർ പറഞ്ഞു. ഈ അസുഖം വരുമ്പോൾ വെന്റിലേറ്റർ അല്ലെങ്കിൽ ഐസിയു പ്രവേശനം ആവശ്യമായി വന്നേക്കാം എന്നും ഡോക്ടർമാർ പറയുന്നു.
Read More