ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം ആശങ്ക പടർത്തുമ്പോഴും സംസ്ഥാനത്തിന് ആശ്വസിക്കാനുള്ള വാർത്തകളാണ് വാക്സിനേഷന്റെ കാര്യത്തിൽ പുറത്തുവരുന്നത്. 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ എത്തിയിരിക്കുന്നു. 18 മുതൽ 44 വയസ് വരെ പ്രായമുള്ള 1.3 ലക്ഷം പേർ സംസ്ഥാനത്ത് വാക്സിൻ എടുത്തിട്ടുണ്ട് അതേസമയം അയൽ സംസ്ഥാനങ്ങളിൽ ഈ പ്രായപരിധിയിൽ പെട്ടവരിൽ 50,000 പേർ പോലും ഇത് വരെ വാക്സിൻ എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം…
Read MoreTag: Covid 19 karnataka
2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തേക്ക്.
ബെംഗളൂരു: സംസ്ഥാനത്തിന് ബുധനാഴ്ച 2,00,000 കോവിഷീൽഡ് ഡോസ് വാക്സിൻ ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. നിർമാതാക്കളിൽ നിന്ന് സംസ്ഥാനം നേരിട്ട് സംഭരിച്ചതാണ് ഈ 2,00,00 ഡോസ് വാക്സിൻ. ഇതുവരെ 10,94,000 ഡോസ് വാക്സിൻ (9,50,000 കോവിഷീൽഡ്, 1,44,000 കോവാക്സിൻ) സംസ്ഥാന സർക്കാർ നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചിട്ടുണ്ട്. ഇത് കൂടാതെ 1,11,24,470 ഡോസ് വാക്സിൻ ഇന്ത്യാ ഗവൺമെന്റിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചു, ” എന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ട്വീറ്റിൽ അറിയിച്ചു. Karnataka received 2,00,000 doses of Covishied today…
Read Moreനഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം.
ബെംഗളൂരു: ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. 17 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. “കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മഹാമാരിയെ തടയുന്നതിനായി ഞങ്ങൾ കൈക്കൊണ്ട എല്ലാ നടപടികളെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.” എന്ന് വീഡിയോ കോൺഫെറെൻസിനു ശേഷം ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലായിടത്തും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, പ്രാദേശിക തലത്തിൽ കണ്ടൈൻമെന്റ്…
Read Moreഎല്ലാ ജില്ലകളിലും കുട്ടികൾക്കായുള്ള പ്രത്യേക കോവിഡ് കെയർ സെൻ്ററുകൾ സ്ഥാപിക്കുന്നു.
ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും പ്രത്യേക പീഡിയാട്രിക് കോവിഡ് 19 കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പകർച്ചവ്യാധി മൂലം അനാഥരായ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജൊല്ലെ പറഞ്ഞു. 18 വയസ് വരെ പ്രായമുള്ളവർക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ കുട്ടികൾ ഭയപ്പെടേണ്ടതില്ല,” എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച, കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ) മൂന്നാമത്തെ തരംഗത്തിന് മുമ്പായി ശിശു സംരക്ഷണത്തിന് വേണ്ടി അടിസ്ഥാന…
Read Moreഗർഭിണിയായ വനിതാ പോലീസ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു: കോലാർ ജില്ലയിൽ വനിത പോലീസ് സബ് ഇൻസ്പെക്ടർ ചൊവ്വാഴ്ച കോവിഡ് 19 ബാധിച്ചു മരിച്ചു. ഏഴുമാസം ഗർഭിണിയായിരുന്നു. 28 കാരിയായ ഷാമിലി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോലാറിലെ ആർ എം ജലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഇഷികേശ് സോൺവാനെ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലാണ് ഷാമിലിയെ നിയമിച്ചിരുന്നത്. “അവർ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭിണി ആയിരുന്നതിനാൽ അവർക്ക് വാക്സിനേഷൻ നൽകിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു. മരണത്തിൽ അനുശോചിച്ച് പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങുന്ന പോലീസ് കുടുംബത്തിലെ ഏറ്റവും പ്രായം…
Read Moreനാലാമത്തെ ഓക്സിജൻ എക്സ്പ്രസ് നഗരത്തിലെത്തി.
ബെംഗളൂരു: സംസ്ഥാനത്തേക്ക് മെഡിക്കൽ ഓക്സിജനുമായി വരുന്ന നാലാമത്തെ ഓക്സിജൻ എക്സ്പ്രസ്സ് ചൊവ്വാഴ്ച ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ എത്തി. ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് തിങ്കളാഴ്ച്ച പുറപ്പെട്ടതാണ് ഈ ഓക്സിജൻ എക്സ്പ്രസ്സ്. രാവിലെ 8.45 ന് ബെംഗളൂരുവിലെത്തിയ ട്രെയിനിൽ ആറ് ക്രയോജനിക് കണ്ടൈനേഴ്സിൽ ആയി 120 ടൺ എൽ എം ഒ (ലിക്വിഡ് മെഡിക്കൽ ഓക്സിജൻ) ഉള്ളതായി സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു. ഇതോടെ 480 മെട്രിക് ടൺ ഓക്സിജൻ ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും സംസ്ഥാനത്തേക്ക് ഇത് വരെ എത്തിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ അപര്യാപ്തതയിൽ സംസ്ഥാനത്തിന് ആശ്വാസകരമായ വാർത്തയാണ് ഇത്.
Read Moreഅയൽജില്ലയായ കോലാറിൽ കൊവാക്സിൻ നിർമ്മാണ പ്ലാന്റ് വരുന്നു.
ബെംഗളൂരു: കോവിഡ് വാക്സിൻ കോവാക്സിന്റെ നിർമാതാക്കളായ, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, കോലാർ ജില്ലയിലെ മാലൂരു വ്യവസായ മേഖലയിൽ ഒരു കൊവാക്സിൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ സി എൻ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. പ്രസ്തുത പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് നടപടികൾ കമ്പനി ചെയ്യുന്നുണ്ട്. പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു, ” എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണ്…
Read Moreസംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 4.25 ലക്ഷം ഡോസ് റെംഡിസിവർ കൂടി.
ബെംഗളൂരു: സംസ്ഥാനത്തിന് 4.25 ലക്ഷം റെംദേസിവർ ഡോസുകൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഒരാഴ്ച കാലയളവിലെ ചികിത്സക്ക് ഇത് മതിയെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. സി എൻ അശ്വത് നാരായണൻ പറഞ്ഞു. “കേന്ദ്രം 4.25 ലക്ഷം ഡോസ് റെംദേസിവർ സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടുണ്ട്, മെയ് 23 വരേക്ക് ഇത് മതിയാകും,”എന്ന് ഉപമുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ ഇത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റെംദേസിവർ വിഹിതം നൽകിയതിൽ കേന്ദ്ര സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Read Moreഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ചേരികളിലും കോവിഡ് രോഗികൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം.
ബെംഗളൂരു: ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലെ ചേരികളിലും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് കോവിഡ് 19 സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തു. സംസ്ഥാന ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ യോഗമാണ് ഈ തീരുമാനം മുന്നോട്ട് വെച്ചത്. പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കും. ഹോസ്റ്റലുകൾ പോലുള്ള സ്ഥലങ്ങളിൽ കോവിഡ് രോഗികൾക്ക് ഐസൊലേഷനിൽ പോകാനും ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങൾ നടത്തും. ഈ ഉത്തരവാദിത്തം ജില്ലാ കമ്മീഷണർമാരെ ഏൽപ്പിക്കും, ” എന്ന് അശ്വത് നാരായണൻ പറഞ്ഞു.
Read Moreശിശു സംരക്ഷണത്തിനും ചികിത്സക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.സി.പി.സി.ആർ.
ബെംഗളൂരു: കൊറോണ വൈറസ് പാൻഡെമിക്കിന്റെ മൂന്നാമത്തെ തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നുള്ള വിദഗ്ദ്ധരുടെ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ) 30 ജില്ലകളിലുടനീളം ശിശു സംരക്ഷണത്തിനും ചികിത്സക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 36 മുതൽ 40 ശതമാനം വരെ 18 വയസോ അതിൽ താഴെയോപ്രായമുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള ആളുകൾക്ക് ഒക്ടോബറിന് മുമ്പ് കുത്തിവയ്പ് നൽകാനുള്ള സാധ്യത കുറവായതിനാൽ, അവർ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ രോഗസാധ്യത ഉള്ളവരായി തുടരും, ” എന്ന് കെഎസ്പിസിപിആർ ചെയർമാൻ ഫാ. ആന്റണി സെബാസ്റ്റ്യൻ…
Read More