ബെംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചനയിൽ. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കുന്നതിനാലാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read MoreTag: courtjudgment
ഹിജാബ് വിവാദം; കർണാടക വിധിയെ സ്വാഗതം ചെയ്ത് കേരള ഗവർണർ
തിരുവനന്തപുരം: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വേണ്ടെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും മറ്റു പെണ്‍കുട്ടികളെ പോലെ മുസ്ലീം സഹോദരിമാരും രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുമ്പ് ഹിജാബിനെതിരെ തന്റെ നിലപാട് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പ്രവാചകന്റെ കാലത്ത് ഹിജാബ് അനാവശ്യമാണെന്ന് സ്ത്രീകള്‍ വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യത്തെ മറച്ചു വയ്‌ക്കേണ്ടതില്ലെന്ന് അന്നത്തെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു .
Read More