ബെംഗളൂരു: കൊറോണ വൈറസിന്റെ എവൈ.4.2 വകഭേദം ബാധിച്ചതായി സംശയയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ ചൊവ്വാഴ്ച പറഞ്ഞു. “കൊറോണ വൈറസിന്റെ എവൈ .4.2 വകഭേദം ബാധിച്ചതായി സംശയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരീകരണത്തിനായി സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ ഞാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്ന് മന്ത്രി സുധാകർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ബെംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലേക്ക് (എൻസിബിഎസ്) അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച രണ്ടുപേരും ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നും രോഗലക്ഷണങ്ങളില്ലെന്നും അവർ…
Read More