ജയ്പുര്‍: ശീതളപാനീയം കുടിച്ച് ഏഴ് കുട്ടികള്‍ മരണപ്പെട്ടു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. പ്രാദേശികമായി നിര്‍മിച്ച പാനീയം കുടിച്ചതാണ് കുട്ടികളുടെ മരണത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെ കച്ചവടക്കാര്‍ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും കുട്ടികളുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്, ഗ്രാമത്തിലെ വിവിധ കച്ചവടക്കാരില്‍നിന്ന് ശേഖരിച്ച പാനീയം മെഡിക്കല്‍ സംഘം പരിശോധനക്കയച്ചിരിക്കുകയാണ്. ഇവയുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെക്കാന്‍ പോലീസ് നിർദേശിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടികള്‍ മരണപ്പെട്ടത് ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ലെന്നു…
Read More