ബെംഗളൂരു: കാമരാജ് റോഡിലും പരിസരത്തും മലിന ജലവിതരണമാണ് ചെയ്യുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് ഒരു ദിവസം കഴിഞ്ഞ്, ബി.ഡബ്ലിയു.എസ്.എസ്.ബി (BWSSB) പൈപ്പ് ലൈനുകൾ നന്നാക്കുകയും ശുദ്ധജലം വിതരണം ചെയ്യുകയും ചെയ്തു. സ്മാർട്ട് സിറ്റി പ്രവൃത്തികൾ മൂലം പൈപ്പ് ലൈനുകൾ തകരാറിലായതിനാലാണ് വെള്ളം മലിനമായിതെന്നാണ് ബി.ഡബ്ലിയു.എസ്.എസ്.ബി (BWSSB) ഉദ്യോഗസ്ഥർ പറയുന്നത്. ആദ്യം പ്രദേശത്തെ ജലവിതരണം നിർത്തി പ്രദേശവാസികൾക്ക് ടാങ്കറുകളിൽ വെള്ളം നൽകിയെന്നും ഇപ്പോൾ പൈപ്പ് ലൈനുകൾ പരിശോധിച്ച് ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read More