ബെംഗളൂരു: മേലുകോട്ട് രായഗോപുര ക്ഷേത്ര കമാനം, സിനിമാ ചിത്രീകരണത്തിനായി ബാറാക്കി മാറ്റിയത് വൻ വിവാദത്തിലേക്ക് . കമാനം മദ്യശാലയാക്കി മാറ്റിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നാഗചൈതന്യ നായകനായെത്തുന്ന ‘3 നോട്ട് 2’ എന്ന സിനിമയാണ് ഇത്തരത്തിൽ ഒരു ഷൂട്ടിംഗ് സെറ്റ് നിർമ്മിച്ചത്. ക്ഷേത്രകമാനം നാഗചൈതന്യ ചിത്രത്തിൻറെ ബാറാക്കിയതിനെതിരെ വിശ്വാസികൾ രംഗത്ത് എത്തി. വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ നിരത്തിവച്ച് ഷൂട്ടിംഗ് നടത്തിയത് തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് വിശ്വാസികൾ പറയുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ രാജമുടി ഉത്സവം അലങ്കോലപ്പെട്ടെന്നും ഇവർ ആരോപിക്കുന്നു. മേലുകോട്ടിൻറെ പാരമ്പര്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സിനിമ…
Read More