ബെംഗളൂരു : രാജ്യത്തിന്റെ വിവിധ യിടങ്ങളിൽ നിന്നുള്ള ചിത്രകാരൻമാർ ഒന്നിച്ചുകൂടി കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഉത്സവമായ ചിത്ര സന്തെ ഒരിക്കൽ കൂടി നിറക്കൂട്ടുകൾ തീർത്തു. മനോഹര ചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങിയതോടെ ചിത്രകലാപരിഷത്തിന് സമീപത്തെ കുമാരകൃപ റോഡും പരിസരവും വർണാഭമായി. കർണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച 20-ാമത് ചിത്രസന്തെയിൽ 1500-ലധികം കലാകാരൻമാരാണ് പങ്കാളികളായത്. ഞായറാഴ്ച രാവിലെമുതൽ കലാകാരൻമാർ തങ്ങളുടെ കലാസൃഷ്ടികൾ പൊതുജനത്തിന് ആസ്വദിക്കാൻ തുറന്നുവെച്ചു. 2 കിലോമീറ്റർ ദൂരം കലാകാരൻമാർകൊപ്പം കല ആസ്വാദകരും ഒന്നിച്ചപ്പോൾ ചിത്രങ്ങളുടെ ഉത്സവത്തിന്റെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിർവരമ്പുകൾ പോലും മാറി നിന്നു. വർഷങ്ങളുടെ അധ്വാനം…
Read MoreTag: Chitra suntha
ചിത്രസന്തെയ്ക്ക് നിറക്കൂട്ടൊരുക്കി മലയാളി കലാകാരൻമാർ
ബെംഗളൂരു: കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷം മലയാളി ചിത്രകാരന്മാർ കുറവായിരുന്നെങ്കിലും ഇത്തവണ ചിത്രസന്തെയിലെ സ്റ്റാളുകളിൽ പലതും മലയാളി കലാകാരൻമാരുടേതായിരുന്നു. തിരുവനന്തപുരത്തുനിന്ന് വന്ന ആർട്ടിസ്റ്റുകളായ ഡി. കൃഷ്ണൻകുട്ടി, വി.എസ്. സുമ, സ്വപ്ന അശോക്, സോജ സോമൻ, ചിത്ര മനേഷ്, രേഷ്മ എന്നിവരടങ്ങുന്ന ആറുപേരുടെ സംഘത്തിന്റെ ചിത്രങ്ങൾ രണ്ടു സ്റ്റാളുകളിലായിട്ടായിരുന്നു പ്രദർശിപ്പിച്ചത്. കേരളത്തിലെ തനത് കലാരൂപങ്ങളും സിനിമാ മേഖലയിലെയും ശാസ്ത്രരംഗത്തെയും പ്രമുഖരുടെ ഛായാചിത്രങ്ങളുമെല്ലാം പ്രദർശനത്തിനെത്തിച്ചു. ആദ്യമായിട്ടാണ് ചിത്രസന്തെയിൽ പങ്കെടുക്കുന്നതെന്നും ചിത്രകാരൻമാർക്ക് ഇതുപോലത്തെ അവസരമൊരുക്കിത്തന്ന കർണാടക ചിത്രകലാ പരിഷത്ത് വലിയകാര്യമാണ് ചെയ്യുന്നതെന്നും വി.എസ്. സുമ പറഞ്ഞു. ഇവർക്ക്…
Read More2 വർഷത്തിന് ശേഷം ചിത്ര സന്തേ വരവേറ്റ് നിരവധി കലാപ്രേമികൾ
ബെംഗളൂരുവിന്റെ സ്വന്തം വാർഷിക കലാമേളയായ ചിത്ര സന്തേ, കലാകാരന്മാരെയും കലാപ്രേമികളെയും ഒരുപോലെ സന്തോഷിപ്പിച്ചുകൊണ്ട് രണ്ട് വർഷത്തിന് ശേഷം പൂർണ്ണ പ്രതാപത്തിലേക്ക് തിരിച്ചെത്തി. പ്രശസ്ത ആർട്ട് ഗാലറി കർണാടക ചിത്രകലാ പരിഷത്ത് സ്ഥിതി ചെയ്യുന്ന കുമാരകൃപ റോഡ്, ഞായറാഴ്ച നടന്ന ചിത്ര സന്തേയുടെ 19-ാം പതിപ്പിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശം കാർണിവൽ തെരുവായി മാറി. സന്ദർശകരിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഉണ്ടായിരുന്നു. 1,000-ത്തോളം വരുന്ന കലാകാരന്മാർ 2.5 കോടി രൂപയുടെ കലാസൃഷ്ടികൾ വിറ്റഴിച്ചതോടെ ബിസിനസ് കുതിച്ചുയർന്നതായി പരിഷത്ത് അധികൃതർ പറഞ്ഞു. മഹാമാരി കാരണം കഴിഞ്ഞ…
Read More