ചിക്കമംഗളൂരു: കേന്ദ്ര സർക്കാർ ചിക്കമംഗളൂരിൽ നടത്തുന്ന റസിഡൻഷ്യൽ സ്കൂളിലെ 59 വിദ്യാർഥികൾക്കും 10 അധ്യാപക-അനധ്യാപക ജീവനക്കാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ചിക്കമംഗളൂർ ജില്ലയിലെ നരസിംഹരാജപുര താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്ലാ വിദ്യാർത്ഥികളും ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. എല്ലാവർക്കും വൈദ്യസഹായം നൽകുന്നതിനായി മെഡിക്കൽ ടീമുകളും ആംബുലൻസും സ്കൂളിലേക്ക് അയച്ചിട്ടുണ്ട്. സ്കൂൾ ഇപ്പോൾ സീൽ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Read More