ചിക്കമംഗളൂരു സ്‌കൂളിലെ 59 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചിക്കമംഗളൂരു: കേന്ദ്ര സർക്കാർ ചിക്കമംഗളൂരിൽ നടത്തുന്ന റസിഡൻഷ്യൽ സ്‌കൂളിലെ 59 വിദ്യാർഥികൾക്കും 10 അധ്യാപക-അനധ്യാപക ജീവനക്കാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ചിക്കമംഗളൂർ ജില്ലയിലെ നരസിംഹരാജപുര താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എല്ലാ വിദ്യാർത്ഥികളും ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. എല്ലാവർക്കും വൈദ്യസഹായം നൽകുന്നതിനായി മെഡിക്കൽ ടീമുകളും ആംബുലൻസും സ്കൂളിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂൾ ഇപ്പോൾ സീൽ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്‌തിരിക്കുകയാണ്. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts