ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിനാണ് ഡൽഹിയിൽ സമരം നടത്തും. എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിന്റെ ഭാഗമാവും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചു, സംസ്ഥാനത്തിന് അർഹമായ മറ്റു ഫണ്ടുകൾ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണു സമരം നടത്താൻ ഒരുങ്ങുന്നത്. ഫെബ്രുവരി ഏഴിന് ഡൽഹിയിൽ ഒരു പ്രതിഷേധ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഒരു കാരണം കേന്ദ്ര ബജറ്റാണ്. കർണാടകയ്ക്ക് യാതൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാമതായി വരൾച്ചാ ദുരിതാശ്വാസമായ 4,663 കോടി രൂപ…
Read More