ബെംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് വിതരണക്കാരെ കുറിച്ച് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിലെ ആന്റി നർക്കോട്ടിക്ക് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 2 മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇടനിലക്കാരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 2 കോടിയോളം രൂപയുടെ മയക്കുമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബെംഗളൂരു വൈറ്റ്ഫീൽഡ് പട്ടാണ്ടൂരിൽ താമസിക്കുന്ന വികാസ്, ശിവം എന്നിവരാണ് അറസ്റ്റിലായത്. ആവശ്യക്കാരായ ഉപഭോക്താക്കൾക്ക് മയക്കുമരുനുകൾ ഡാർക്ക് വെബ്ബിലൂടെയാണ് ഇവർ ഡോർ ഡെലിവറി ചെയ്തിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിൽ 150 ഗ്രാം എംഡിഎംഎ (എക്സ്റ്റസി) ഗുളികകൾ, 400 ഗ്രാം ചരസ്,…
Read MoreTag: central crime branch
നഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക്സ് വിഭാഗം ഇന്ന് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 5 കോടി രൂപയുടെ മയക്കു മരുന്ന് ശേഖരം പിടികൂടി. ഹാഷിഷ് ഓയിൽ, 10 കിലോ കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ, എൽഎസ്ഡി ഗുളികകൾ എന്നിവ പിടിച്ചെടുത്തെന്നു സി.സി.ബിയുടെ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. 530 ഗ്രാം ചരസും നാല് ഹൈഡ്രോ കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരായ ആസ്സാമിൽ നിന്നുള്ള നബരൻ ചക്മ, അയാളുടെ കൂട്ടാളികളായ മോബിൻ ബാബു, റോളണ്ട്…
Read Moreക്രിക്കറ്റ് വാതുവെപ്പ്; നഗരത്തിൽ കൂട്ട അറസ്റ്റ്
ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് വാതുവെപ്പു നടത്തിയ 117 പേരെ ബെംഗളൂരു നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. ദേവനഹള്ളി, മല്ലേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന് 16 ലക്ഷം രൂപയോളം പിടികൂടിയതായാണ് അനൗദ്യോഗിക റിപോർട്ടുകൾ. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും കൂടുതലാണ്. പല ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ ഇവർ വാതുവെപ്പുകൾ നടത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സി.സി.ബി അറിയിച്ചു. പിടിയിലായവരെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. 500 രൂപ മുതൽ മുകളിലേക്ക് വലിയ തുകകേള്ക്കാന് ഇവർ പലപ്പോഴും…
Read Moreസാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകി; നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകിയ നാല് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഹൊസഹള്ളിയിലെ നാഗരാജ് (39), ചോടദേവനഹള്ളിയിലെ മുകേഷ് സിംഗ് (25), ഭാഗ്യ, അനിൽകുമാർ എന്നിവരിൽ നിന്ന് അഞ്ച് നെഗറ്റീവ് റിപ്പോർട്ടുകളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ സിംഗ് നാഗരാജുമായി ചേർന്ന് തെറ്റായ റിപ്പോർട്ടുകൾ സൃഷ്ടിച്ചു. ലാബ് ടെക്നീഷ്യൻമാരായ അനിൽ കുമാർ, ഭാഗ്യ എന്നിവരെ അവർ നിയമിച്ചു. “പ്രതിക്ക് ദോമ്മസാന്ദ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു സാമ്പിളും ലഭിച്ചില്ല, പക്ഷേ നെഗറ്റീവ് റിപ്പോർട്ടുകൾ നൽകി. വിവരം ലഭിച്ചതിന്…
Read More