ബെംഗളൂരു: ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കർണാടകയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ സർക്കാർ വാഗ്ദാനം പഠിക്കുകയും ചെയ്തു. എന്നാൽ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയിൽ നിന്നും പുറത്തു വന്നത്. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരിൽ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ…
Read More