ഇന്റർനെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ്. നിങ്ങൾ ഒരിക്കലും ഒരു സെർച്ച് എൻജിൻ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങൾ വാങ്ങാൻ ആമസോണിൽ പോകില്ല,’ എന്നാണ് പ്രവചനം. മഹാമാരിയുടെ വരവ് പോലും നേരത്തെ പ്രവചിച്ച് ഗേറ്റ്സ് ശ്രദ്ധ നേടിയിരുന്നു. ടെക്നോളജി മേഖല ഏറ്റവും മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജൻസി’ നിർമ്മാണത്തിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റർനെറ്റ് സെർച്ച് എൻജിനുകളെ ഇല്ലാതാക്കും, പുതിയ ടെക്നോളജി പ്രൊഡക്റ്റിവിറ്റി മേഖലയേയും ഷോപ്പിംഗിനെയും പൊളിച്ചെഴുതുമെന്നും ഗേറ്റ്സ് പ്രവചിക്കുന്നു.
Read MoreTag: Bill Gates
ബില്‍ ഗേറ്റ്സിനെ പിന്നിലാക്കി ജെഫ് ബെസോസ് ലോകത്തെ വലിയ സമ്പന്നന്.
പാരിസ്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസ് ഒന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്സ് പറയുന്നു. അതേസമയം 119 ഇന്ത്യക്കാര്‍ ഫോബ്സിന്റെ സമ്പന്ന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ പതിനെട്ട് പേര് പുതുമുഖങ്ങളാണ്. പട്ടികയില്‍ 19ാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ്. അംബാനിയുടെ ആസ്തി 18.5 ബില്യണ്‍ ഡോളറാണ് എന്നാല്‍…
Read More