ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ സുചന സേത്ത് ഗോവയില്‍ നിന്ന് കര്‍ണാടക വരെയുള്ള യാത്രയില്‍ ഒരുവാക്കുപോലും പറഞ്ഞിരുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍. ഡ്രൈവര്‍ റെയ്‌ജോണിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പോലീസിന സഹായിച്ചത്. പത്ത് മണിക്കൂറലധികം നേരം യാത്ര ചെയ്തിട്ടും സുചന ഒരക്ഷരം പോലും തന്നോട് സംസാരിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മകന കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ നിറച്ച് ബംഗളരൂവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന സേത്ത് പിടിയിലായത്. അറസ്റ്റ്…
Read MoreTag: bengaluru
പല്ലി വീണ പാൽ കുടിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബെംഗളൂരു: പല്ലി വീണ പാൽ കുടിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഉള്ളഗഡ്ഡി ഖാനപുര വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ആണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഉള്ളഗഡ്ഡി ഖാനപുര ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ക്ഷീരഭാഗ്യ പാൽ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക സങ്കേശ്വർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 540 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. ഇന്നും പതിവുപോലെ എൻജിഒ മുഖേന സ്കൂളിൽ പാൽ വിതരണം ചെയ്തു. പാൽ കുടിക്കാൻ വിദ്യാർഥികൾ വരി നിൽക്കുന്നതിനിടെയാണ്…
Read Moreയുവതീയുവാക്കൾക്കു നേരെ വീണ്ടും സദാചാര ആക്രമണം
ബെംഗളൂരു: ഹവേരി ജില്ലയിലെ ഹംഗലിൽ യുവതീയുവാക്കൾക്കു നേരേ ആൾക്കൂട്ടത്തിന്റെ സദാചാര ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ചയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഹംഗൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു മുറിയിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മുറിയിലേക്ക് ഇരച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ ക്രൂരമായി മർദിക്കുന്നതും ചോദ്യം ചെയ്യുന്നതും കാണാം. രണ്ടു മതവിഭാഗങ്ങളിൽ പ്പെട്ടവരാണിവരെന്നതുൾപ്പെടെയുള്ള പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്.
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നംഗസംഘം അറസ്റ്റിൽ
ബെംഗളൂരു: യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത മൂന്നംഗസംഘം പിടിയിൽ. ബെംഗളൂരു സ്വദേശികളായ സഞ്ജയ് (27), ആനന്ദ് (29), ഹനുമന്ത് (31) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ഉള്ളാൾ സ്വദേശിയായ ഗുരുസിദ്ധപ്പയെയാണ് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാമനഗര ജില്ലയിലെ മഞ്ചിനബലെ വനമേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു. ഗുരുസിദ്ധപ്പയെ തട്ടിക്കൊണ്ടുപോയശേഷം ഇയാളുടെ ഭാര്യയിൽ നിന്ന് കൈക്കലാക്കിയ നാലുലക്ഷം രൂപകൊണ്ട് ഇവർ ഗോവയിൽ പുതുവത്സരം ആഘോഷിച്ചതായി ബെംഗളൂരു വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. പണം ലഭിച്ചെങ്കിലും ഗുരുസിദ്ധപ്പയെ വിട്ടയച്ചാൽ പോലീസിലറിയിക്കുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്.…
Read Moreനിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവ ഡോക്ടർ മരിച്ചു
ബെംഗളൂരു: ബെലഗാവി ബി.എസിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവഡോക്ടർ മരിച്ചു. അപകടത്തിൽ രണ്ട് എം.ബി.എ ബിരുദധാരികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി യെദ്യൂരപ്പ മാർഗിലാണ് സംഭവം. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിൽ സൗരഭ് കാംബ്ലെ (25) ആണ് മരിച്ചത്. യുവ ഡോക്ടറാണ് മരിച്ച സൗരഭ്. ജാംഖണ്ഡിയിലെ ഗിരീശ കരേമ്മ (25), ചേതൻ ധരി ഗൗഡ (25) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്ന് പരിക്കേറ്റ രണ്ട് യുവാക്കളെ ഉടൻ തന്നെ ബെൽഗാമിലെ കെഎൽഇ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ…
Read Moreറിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല
ബെംഗളൂരു: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമര്‍ശിക്കുന്നു. ഇത്തവണ കര്‍ണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല. കഴിഞ്ഞ വര്‍ഷം ബിജെപി സര്‍ക്കാര്‍ നല്‍കിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കര്‍ണാടകയ്ക്ക്…
Read Moreഭാര്യ നോർത്ത് ഇന്ത്യൻ ആണോ? എങ്കിൽ ഇൻസ്റ്റന്റ് രസം വാങ്ങൂ; വിവാദമായി നഗരത്തിലെ പരസ്യം
ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. ‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്. തേജസ് ദിനകർ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന്…
Read Moreപെൺവാണിഭം: തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്,…
Read Moreപ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ ഭർത്താവ് പൂട്ടിയിട്ടത് ദിവസങ്ങളോളം
ബെംഗളൂരു: പ്രേതബാധ ഒഴിപ്പിക്കാന്‍ യുവതിയെ ഭര്‍ത്താവ് മൂന്നു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഭര്‍ത്താവ് ശ്രീപതി ഹെബ്ബാര്‍ എന്നയാളാണ് ഭാര്യ ആശാലതയെ പൂട്ടിയിട്ടത്. ഇത്രയും നാള്‍ ചായയും ബിസ്‌കറ്റും മാത്രമാണ് ഭര്‍ത്താവ് ഇവര്‍ക്ക് കഴിക്കാന്‍ നല്‍കിയത്. മംഗളൂരു പുത്തൂരിലെ കെമ്മിന്‍ജെ ഗ്രാമത്തിലാണ് സംഭവം. ആശാലതയെ കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പാചകത്തൊഴിലാളിയായ ശ്രീപതി ഹെബ്ബാറും വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ആശാ ലതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഭാര്യയെ കുറിച്ച് നാട്ടുകാര്‍ ചോദിക്കുമ്പോഴെല്ലാം വീട്ടില്‍ പോയെന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. എന്നാല്‍…
Read Moreയശ്വന്ത്പുര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ
ബെംഗളൂരു: യശ്വന്ത്പുര റെയിൽവേ ട്രാക്കിൽ സംശയാസ്പദമായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലേഗല ലിംഗനാപൂർ സ്വദേശി നന്ദീഷ് (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയതിനാൽ കൊലപ്പെടുത്തി തള്ളിയതാണെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി മൈസൂരുവിൽ നിന്ന് വരുമ്പോൾ കൊല്ലേഗല ബസ് സ്റ്റാൻഡിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് നന്ദീഷിനെ മർദിച്ചതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു. അതിനുശേഷം നന്ദീഷ് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ പരാതി അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. അടുത്ത ദിവസം തന്നെ യശ്വന്ത്പൂരിലെ റെയിൽവേ…
Read More