ബെംഗളൂരു: ഗുബ്ബി പെദ്ദേനഹള്ളിയിൽ 2 ദളിത് യുവാക്കളെ മോഷണ കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസിൽ 13 പേർ അറസ്റ്റിലായി. കെ. ഗിരീഷ്, ഗിരീഷ് മുദലഗിരിയപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. പെദ്ദേനഹള്ളിയിൽ പമ്പ്സെറ്റുകളുടെ മോട്ടർ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇവരെ പ്രതികൾ ഉപദ്രവിച്ചത്. രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി തീയിൽ നിർത്തി കാലുകൾ പൊളിച്ച ശേഷം കൊലപ്പെടുത്തി പാടത്തേക്ക് വലിച്ചെറിയുകയായിരുന്നു, പ്രതികൾ. ദളിതരോടുള്ള വിവേചനമാണ് സർക്കാർ തുടരുന്നതെന്നും ആഭ്യന്തര മന്ത്രി രാജി വയ്ക്കണമെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു
Read MoreTag: bengaluru-thumakuru
ബെംഗളൂരു- തുമക്കുരു റൂട്ടിൽ മെമു സർവീസ് ഉടൻ
ബെംഗളൂരു: വൈദ്യുതീകരണം പൂർത്തിയായതോടെ തുമക്കുരു- ബെംഗളൂരു റൂട്ടിൽ മെമു സർവീസ് മറ്റന്നാൾ മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഈ റൂട്ടിൽ ഉണ്ടായിരുന്ന മൂന്ന് ഡെമു ട്രൈനുകൾക്ക് പകരമാണ് 16 കോച്ചുള്ള മെമു ട്രെയിൻ എത്തുന്നത്. കെഎസ്ആർ ബെംഗളൂരു – അരസിക്കര, കെഎസ്ആർ ബെംഗളൂരു – തുമക്കുരു, യെശ്വന്തപുരം- തുമക്കുരു സർവിസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.
Read More