ബെംഗളൂരു: കൈരളീ കലാസമിതിയുടെ 61-)മത് പുതുവത്സരാഘോഷം ജനുവരി 21 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൈരളീ കലാസമിതി ആഡിറ്റോറിയത്തിൽ നടക്കും. പൊതു പരിപാടികൾക്ക് ശേഷം കെപിഎസി യുടെ ഏറ്റവും പുതിയ നാടകം “അപരാജിതർ ” ബെംഗളൂരു മലയാളികൾക്കായി സൗജന്യമായി പ്രദർശനം നടത്തുവാൻ തീരുമാനിച്ചതായും സെക്രട്ടറി പി. കെ . സുധീഷ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9845439090. പി. കെ. സുധീഷ് 9845439090.
Read More