ബെംഗളൂരു: മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും വിദ്വേഷം പരത്തി ജനമനസ്സുകളെ വിഭജിക്കാനുള്ള നീക്കങ്ങൾ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താൻ രാജ്യത്തെ മതേതര ചിന്താഗതി ഉള്ള എല്ലാവരും ഒന്നിക്കണമെന്ന് ബെഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺ ലൈൻ സംഗമം അഭിപ്രായപ്പെട്ടു. ആദ്യം ദൈവത്തിന്റെ പേരിലും ആരാധന യുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ചവർ പിന്നീട് ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യത്തെ രണ്ടു ചേരിയിലാക്കി. ഇപ്പോൾ കലാ രംഗത്ത് കൂടി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ മനുഷ്യ മനസ്സുകളെ…
Read MoreTag: bengaluru jalakam
ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം മാർച്ച് 26 ഞായറാഴ്ച
ബെംഗളൂരു:ബെംഗളൂരു ഇസ്‌ലാഹി സെൻറർ എല്ലാ റമളാൻ മാസത്തിലും നടത്തുന്ന ഇഫ്താർ സംഗമം ഇത്തവണ മാർച്ച് 26 ന് നടത്താൻ തീരുമാനിച്ചതായി ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നോമ്പ് തുറയും പ്രമുഖ പണ്ഡിതന്മാരുടെ പഠന ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9900001339
Read Moreകർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം കെ ആർപുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്‌റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി. കെ എം സി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി കെ ആർ നായർ, ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്‌റുവിൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസ് എടുത്തു.
Read More