ഗൂ​ഗി​ൾ ക്ലൗ​ഡ് സിഇഒ സ്ഥാനത്ത് മലയാളി!

ഗൂ​ഗി​ൾ ക്ലൗ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) ആ​യി മ​ല​യാ​ളി തോ​മ​സ് കു​ര്യ​ൻ നി​യ​മി​ത​നാ​യി.

26-ന് ​അ​ദ്ദേ​ഹം ഗൂ​ഗി​ളി​ന്‍റെ മാ​തൃ​കമ്പനിയായ ആ​ൽ​ഫ​ബെ​റ്റ് ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡി​ൽ ചേ​രും. ഡ​യ​ൽ ഗ്രീ​ൻ ഒ​ഴി​യു​ന്ന പ​ദ​വി​യി​ലേ​ക്കാ​ണ് ഇ​ദ്ദേ​ഹം എ​ത്തു​ന്ന​ത്.

നേ​ര​ത്തേ ഒ​റാ​ക്കി​ൾ കോ​ർ​പ​റേ​ഷ​നി​ൽ മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ജ​നു​വ​രി അ​വ​സാ​ന​മാ​ണ് പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​ക. ആ​മ​സോ​ണ്‍, മൈ​ക്രോ​സോ​ഫ്റ്റ് എ​ന്നി​വ​യോ​ടു​ള്ള മ​ത്സ​ര​ത്തി​ൽ ഗൂ​ഗി​ൾ ക്ലൗ​ഡ് പി​ന്നി​ൽ​പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഗ്രീ​നി​നെ മാ​റ്റു​ന്ന​ത്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഗി​റ്റ്ഹ​ബ്, റെ​ഡ്ഹാ​റ്റ് തു​ട​ങ്ങി​യ​വ വാ​ങ്ങി ബി​സി​ന​സ് വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ഗ്രീ​ൻ പാ​ഴാ​ക്കി​യെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഗി​റ്റ്ഹ​ബി​നെ മൈ​ക്രോ​സോ​ഫ്റ്റ് 750 കോ​ടി ഡോ​ള​റി​നും റെ​ഡ്ഹാ​റ്റി​നെ ഐ​ബി​എം 3300 കോ​ടി ഡോ​ള​റി​നും വാ​ങ്ങി.

ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സോ​ഫ്റ്റ് വെയര്‍ ക​മ്പനി​യാ​യ ഒ​റാ​ക്കി​ളി​ൽ ക്ലൗ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു തോ​മ​സ് കു​ര്യ​ൻ.

കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​വും സ​ഹോ​ദ​ര​ൻ ജോ​ർ​ജ് കു​ര്യ​നും 1986-ൽ ​പ്രി​ൻ​സ്ട​ണി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യാ​ണ്   അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ഐ​ഐ​ടി മ​ദ്രാ​സ്, പ്രി​ൻ​സ്ട​ണ്‍, സ്റ്റാ​ൻ​ഫ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts