രാജ്യത്ത് 1023 അതിവേഗ കോടതികള്‍ വരുന്നു

ന്യൂഡല്‍ഹി: സ്ത്രീ പീഡനക്കേസുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം രണ്ട് ഘട്ടമായി നടപ്പാക്കും. 1023 അതിവേഗ കോടതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 777 എണ്ണം ആദ്യഘട്ടത്തിലും 246 എണ്ണം രണ്ടാം ഘട്ടത്തിലും സജ്ജമാക്കാനാണ് തീരുമാനം. 767.25 കോടി രൂപയാണ് ഇതിനായി ഉപയോഗപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 9 സംസ്ഥാനങ്ങളിലായിരിക്കും അതിവേഗ കോടതി ഒരുക്കുക.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

സുപ്രീം കോടതി നിര്‍ദേശം ഉണ്ടായിട്ടും പലപ്പോഴായി 3,600 കോടി രൂപയെത്തിയ നിര്‍ഭയ ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കാകെ 1000 കോടിയില്‍ താഴെയാണ് ചെലവ്. ഏഴുവര്‍ഷത്തിനിടെ പലപ്പോഴായി ചെലവിട്ടത് 951 കോടി രൂപയും. ഇപ്പോഴും 1600 കോടി രൂപയോളം ഉപയോഗിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts