കനത്ത മഴയിൽ മനുഷ്യർ ഉപേക്ഷിച്ച മാലിന്യങ്ങൾ കൂട്ടമായി ജലായശത്തിലേക്ക്; മത്സ്യങ്ങൾ ചത്തുപൊങ്ങി

ബെം​ഗളുരു; ബെലന്തൂർ തടാകത്തിന് സമീപത്തെ താത്ക്കാലിക ജലാശയത്തിലേക്ക് കനത്ത മഴയിൽ മാലിന്യങ്ങൾ കൂട്ടമായി ഒഴുകിയെത്തി. മാലിന്യം നിറഞ്ഞതിനെ തുടർന്ന് മീനുകൾ കൂട്ടമായി ചത്തുപൊങ്ങി ദുർ​ഗന്ധം വമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കൂടാതെ നവീകരണം നടക്കുന്നതിനാൽ ബെലന്തൂർ തടാകത്തിലേക്കുള്ള മഴവെള്ള കനാലുകളെല്ലാം ചുറ്റുമുള്ള താത്ക്കാലിക ചാലിലേക്കാണ് വഴി തിരിച്ചു വിട്ടിരിയ്ക്കുന്നത്. സമയബന്ധിതമായി ഉദ്യോ​ഗസ്ഥർ തടാകം നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. അടിഞ്ഞുകൂടിയിരിയ്ക്കുന്ന ചെളി നീക്കം ചെയ്യാനും , മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനുമുള്ള പദ്ധതി കഴിഞ്ഞ മാർച്ച് 30 വരെയാണ്…

Read More
Click Here to Follow Us