ബാലഭാസ്കറിന്റെ അപകടമരണം, തുടർ അന്വേഷണ ഹർജിയിൽ വാദം പൂർത്തിയായി

തിരുവനന്തപുരം : സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകടമരണ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. വിധി മുതൽ 30 ന്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടൻ സോബിയുമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച സിബിഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉണ്ടായിരുന്നത്. നിർണ്ണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി. നുണ പരിശോധന തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹർജിയിൽ പറയുന്നുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സിബിഐയും കോടതിയും അറിയിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കേസ് അന്വേഷിച്ച സിബിഐയുടെയും…

Read More
Click Here to Follow Us