കോൺഗ്രസ്‌ പ്രകടന പത്രിക കത്തിച്ച് ബജ്റംഗദൾ പ്രവർത്തകർ 

ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ്‌ പാർട്ടിയുടെ പ്രകടന പത്രിക കത്തിച്ച്‌ ബജറംഗ്ദൾ പ്രവർത്തകർ. ബജ്‌റംഗദൾ ഉൾപ്പെടെയുള്ള വിദ്വേഷം സംഘടനകളെ നിരോധിക്കുന്നത് നിയമപ്രകാരം “നിർണ്ണായക നടപടി” കൈക്കൊള്ളുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. തുടർന്നായിരുന്നു ബജ്റംഗദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മംഗളൂരുവിലെ ഓഫീസിന് സമീപമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ബജ്റംഗദൾ പ്രവർത്തകർ പ്രകടനപത്രിക കത്തിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ലേഡീസ് ഡിജെ പാർട്ടിയിലേക്ക് ബജ്റംഗദൾ പ്രവർത്തകർ അതിക്രമിച്ച് കയറി

ബെംഗളൂരു:ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബിൽ കയറി ലേഡീസ് ഡിജെ പാർട്ടി ബജ്റംഗദൾ പ്രവർത്തകർ തടസ്സപ്പെടുത്തി. ക്ലിഫ് എംബസി എന്ന ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടിയിലാണ് അതിക്രമം. സ്ത്രീകളോട് ഉടൻ ഹോട്ടൽ വിട്ട് പോകാൻ ആക്രോശിച്ചുകൊണ്ടാണ് ബജ്‌റംഗദൾ പ്രവർത്തകർ പാർട്ടിയിൽ അതിക്രമിച്ച് കയറിയത്.  എഴുപതോളം സ്ത്രീകൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്ത്രീകൾ ഇവിടം വിട്ടുപോകണം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവർ എത്തിയത്. പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ബജ്‌റംഗദൾ കൺവീനർ രാജേഷ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണ് ഇവർ തടസ്സപ്പെടുത്തിയത്.…

Read More
Click Here to Follow Us