ബെംഗളൂരു: 24 കാരിയായ യുവതിയെ ആസിഡ് ഒഴിച്ച് ആക്രമിച്ചയാൾക്കായി രണ്ടാഴ്ചയോളം തിരച്ചിൽ നടത്തിയ പോലീസ് വെള്ളിയാഴ്ച പ്രതി നാഗേഷ് ബാബുവിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ഒരു ആശ്രമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് രാത്രി ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും ബെംഗളൂരു പോലീസ് വൃത്തങ്ങൾ അറിയിച്ചു. നഗരത്തിലെ ഹെഗ്ഗനഹള്ളിയിൽ താമസിക്കുന്ന 34 കാരനായ ബാബു ചെറിയ വസ്ത്ര നിർമ്മാണശാല നടത്തിവരികയായിരിന്നു. ഏപ്രിൽ 28 ന് മഗഡി റോഡിലെ സുങ്കടക്കാട്ടെ വെച്ച് ജോലിസ്ഥലത്തേക്ക് യുവത ഗോവണി കയറുകയായിരുന്ന…
Read MoreTag: Babu
കേരളത്തിലെ മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി.
പാലക്കാട്: രക്ഷപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ കാലിലേത് നിസാര പരിക്കാണെന്നാണ് വിലയിരുത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.…
Read More