ബെംഗളൂരു : ബെംഗളൂരു, മൈസൂരു റെയിൽവേ ഡിവിഷനുകളിലെ ആറു പാതകളിൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി. 874.12 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. ആറു പാതകളിലായി ആകെ 639.05 കിലോമീറ്ററിലാണ് ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനമെത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബെംഗളൂരു സിറ്റി- യശ്വന്തപുര- യെലഹങ്ക പാത, യശ്വന്തപുര- അരസിക്കരെ, ലൊട്ടെഗൊല്ലഹള്ളി- ഹൊസൂർ, വൈറ്റ്ഫീൽഡ് -ജോലാർ പേട്ട്, ബൈയ്യപ്പനഹള്ളി- പെനുകൊണ്ട, ബെംഗളൂരു സിറ്റി- മൈസൂരു എന്നീപാതകളിലാണ് പദ്ധതിയനുസരിച്ച് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനമൊരുക്കുക. ഓട്ടോമാറ്റിക് സിഗ്നലിങ് പൂർത്തയാകുന്നതോടെ ഈ പാതകളിലൂടെ…
Read More