നാളെ മുതൽ പുതുക്കിയ ഓട്ടോ നിരക്ക് നിലവിൽ വരും

ബെംഗളൂരു: നഗരത്തിൽ ബുധനാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും ഇത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് കൂടുതൽ ചെലവേറിയതാകും. കർണാടക റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നവംബർ ആറിന് മിനിമം നിരക്ക് 25 രൂപയിൽ നിന്ന് (ആദ്യത്തെ 1.9 കിലോമീറ്ററിന്) 30 രൂപയായി (2 കിലോമീറ്ററിന്) വർധിപ്പിക്കാൻ തീരുമാനിച്ചു. ഓരോ അധിക കിലോമീറ്ററിനും, നിരക്ക് നിലവിലെ 13 രൂപയിൽ നിന്ന് 15 രൂപയായി ഉയരും. രാത്രി സവാരികളിൽ (രാത്രി 10 മുതൽ രാവിലെ 5 വരെ) 50% പ്രീമിയമുണ്ട്. 2013ലാണ് അവസാനമായി ഓട്ടോ നിരക്ക്…

Read More

ഓട്ടോ നിരക്ക് വർധിച്ചു ; പുതുക്കിയ നിരക്ക് ഡിസംബർ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു : ഓട്ടോയിൽ കയറുമ്പോൾ യാത്രക്കാർ ചുരുങ്ങിയത് ഇനി 30 രൂപ നൽകേണ്ടിവരും. നവംബർ 8 തിങ്കളാഴ്ച പുറപ്പെടുവിച്ച ഏറ്റവും പുതിയ ആർടിഒ ഉത്തരവ് പ്രകാരം, ഏറ്റവും കുറഞ്ഞ ഓട്ടോ റിക്ഷാ നിരക്ക് (ആദ്യത്തെ 2 കിലോമീറ്ററിന്) 5 രൂപ വർധിപ്പിച്ചു, അതായത് 25 രൂപയിൽ നിന്ന് 30 രൂപയായി, ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. തുടർന്നുള്ള ഓരോ കിലോമീറ്ററിന്റെയും നിരക്ക് 13 രൂപയിൽ നിന്ന് 15 രൂപയായി ഉയർത്തി.2013 ഡിസംബറിൽ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 25 രൂപയായി ഉയർന്നു…

Read More

നഗരത്തിൽ ഓട്ടോ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കും ; ഗതാഗത വകുപ്പ്

ബെംഗളൂരു: ഇന്ധന വിലവര്‍ധനവിന്റേയും സ്‌പെയര്‍ പാര്‍ട്‌സുകളുടേയും വില വര്‍ധവിനെയും തുടര്‍ന്ന് ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പ് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. വിവിധ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് നിരക്കു വര്‍ധന സംബന്ധിച്ച് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. ഇപ്പോഴുള്ള അടിസ്ഥാന നിരക്ക് 25 ല്‍ നിന്നും 30 രൂപയായി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപയില്‍ നിന്നും 16 രൂപയായി വര്‍ധിപ്പിക്കാനുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.ഗതാഗത വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.…

Read More

നഗരത്തിൽ ഓട്ടോറിക്ഷ നിരക്ക് ഉടൻ ഉയരും

ബെംഗളൂരു: ബെംഗളൂരുവിലെ ഓട്ടോ  ഡ്രൈവർമാരുടെ നിരന്തര ആവശ്യത്തെ തുടർന്ന്, ഓട്ടോനിരക്ക് ഉടൻ ഉയരും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഓട്ടോറിക്ഷയുടെ നിരക്ക് 1.8 കിലോമീറ്ററിന് കുറഞ്ഞത് 30 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ എൽ നരേന്ദ്ര ഹോൾക്കർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നുള്ള ഓരോകിലോമീറ്ററിനും നിരക്ക് 15 രൂപയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്നുള്ള ഔദ്യോഗികവിജ്ഞാപനം വരാൻ ബാക്കിയുണ്ടെന്നും വർദ്ധിച്ച നിരക്ക് എപ്പോൾ നടപ്പാക്കുമെന്ന് തനിക്കറിയില്ലെന്നും നരേന്ദ്ര ഹോൾക്കർ പറഞ്ഞു. ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചാർജ്ജ് നിരക്ക് വർദ്ധിപ്പിക്കാൻ വേണ്ടി സംസ്ഥാന  സർക്കാറിനെ സമീപിച്ചിരുന്നു. യാത്രയുടെ ആദ്യ…

Read More
Click Here to Follow Us