പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വീഡിയോ; വ്‌ളോഗര്‍ അറസ്റ്റില്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗറെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ഇയാളുടെ കൈയ്യില്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് നടപടിയെടുത്തത്. വീഡിയോ പ്രചരിപ്പിച്ച ആളുകള്‍ക്കെതിരെയും കേസ് എടുത്തതതായി എക്‌സൈസ് അറിയിച്ചു.

Read More

വ്യാജ സ്റ്റാമ്പ് പേപ്പറുകൾ വിറ്റതിന് അച്ഛനും മകനും ഉൾപ്പെടെ 11 പേർ പിടിയിൽ

ബെംഗളൂരു: വ്യാജ സ്റ്റാമ്പ് പേപ്പർ റാക്കറ്റിനെ തകർത്ത് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അച്ഛനും മകനും ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. 2002-ന് മുമ്പ് സംസ്ഥാനം മുദ്രപത്രങ്ങൾ നിരോധിച്ചപ്പോൾ അനധികൃത സ്വത്ത് രേഖകൾ തയ്യാറാക്കുന്നതിനായി സംഘം വ്യാജ സ്റ്റാമ്പ് പേപ്പറുകൾ തയ്യാറാക്കി വിറ്റിരുന്നു. ശ്രീനഗർ എസ്ബിഎം കോളനി സ്വദേശികളായ വിശ്വനാഥ് (57), മകൻ കാർത്തിക് (29) സഞ്ജയനഗർ സ്വദേശി വെങ്കിടേഷ് (54) നാഗഷെട്ടിഹള്ളിയിലെ ഷാമരാജു (48) അവരുടെ കൂട്ടാളികളായ ശശിധർ, കരിയപ്പ, രവിശങ്കർ, ശിവശങ്കരപ്പ, ഗുണശേഖർ, രാഘവ എൻ കിഷോർ എന്നിവരാണ് അറസ്റ്റിലായത്.…

Read More

സംഘർഷം സൃഷ്ടിക്കാൻ വ്യാജ വാർത്തയുമായി എത്തിയയാൾ പിടിയിൽ

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന കഥയുമായി ഒരാൾ രംഗത്തു വന്നു. ഉച്ചിലയിലെ കിഷോർ എന്ന യുവാവാണ് വില്ലൻ. ഒരു സംഘം വാളുമായി തന്നെ പിന്തുടർന്ന് മുല്ലുഗുഡ്ഡെ കെ സി നഗറിൽ വധിക്കാൻ ശ്രമിച്ചു എന്നാണ് അയാൾ പരാതിയിൽ പറഞ്ഞത്. സാധാരണ നിലയിൽ മറ്റൊരു സമുദായത്തിലെ യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രീതിയാണ്. ഇത് നാട്ടിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്യും. എന്നാൽ കിഷോറിന്റെ പരാതി അന്വേഷിക്കാൻ മംഗളൂരു സിറ്റി…

Read More

പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഭീകരവാദികളുടെ പോലീസ് കസ്റ്റഡി അവസാനിച്ചു

ബെംഗളൂരു: ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടിയ ഭീകരവാദികളുടെ പോലീസ് കസ്റ്റഡി ബുധനാഴ്ച അവസാനിച്ചു. ഭീകരവാദികളെ കോടതിയിൽ ഹാജരാക്കിയ പോലീസ് ഇരുവരെയും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 24 ന് തിലക് നഗറിൽ നിന്ന് അറസ്റ്റിലായ അസം സ്വദേശി അക്തർ ഹുസൈൻ ലാസ്‌കർ (24), തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് ജൂലൈ 25 ന് പശ്ചിമ ബംഗാൾ സ്വദേശിയായ അബ്ദുൾ മൊണ്ടൽ എന്ന സബ (20) എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യലിൽ, തീവ്രവാദ സംഘടനകളായ…

Read More

5 മോഷ്ടാക്കൾ പിടിയിൽ, 50 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: കർണാടകയിൽ രണ്ട് ബൈക്ക് മോഷണക്കേസുകളിൽ അഞ്ച് പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 50 ഓളം ബൈക്കുകൾ പിടികൂടി. ശികാരിപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കുകൾ മോഷ്ടിച്ച പ്രതിയെ ശിവമോഗ പോലീസ് അറസ്റ്റുചെയ്തു. അതിനിടെ, ശിക്കാരിപുര ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന മറ്റൊരു പ്രതിയെ പിടികൂടിയതായി ശിവമോഗ ജില്ലാ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് ട്വീറ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് ഒമ്പത് ഇരുചക്ര വാഹനങ്ങൾ കണ്ടെടുത്തു. രണ്ടാമത്തെ കേസിൽ, നാല് പ്രതികളെ ബെലഗാവിയിൽ നിന്ന്…

Read More

മംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പാൻമസാല കടത്ത്, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 28,000 പാക്കറ്റ് പാൻമസാലയുമായി യുവാവ് അറസ്റ്റിൽ. കെ എൽ 14 വി 0699 നമ്പർ ബൊലാനോ കാറിൽ കടത്തുകയായിരുന്ന പാൻമസാലയുമായി കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൾ ആരിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പാൻമസാല കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ടൗൺ എസ് ഐ ആർ രാകേഷ്, സിപിഒമാരായ പി ജെ ജെയിംസ്,…

Read More

കൈക്കൂലി കേസ്, ബെസ്കോം എൻജിനീയർ അറസ്റ്റിൽ 

ബെംഗളൂരു: കരാറുകാരനിൽ നിന്ന് 1.3 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം എൻജിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ബെസ്കോമിന്റെ ബെൻസൺ ടൗൺ ഓഫിസിലെ എൻജിനീയറായ ഹനുമന്തപ്പയാണ് എസിബി യുടെ പിടിയിലായത്. ആർടി നഗറിൽ പുതുതായി നിർമിച്ച അപ്പാർട്മെന്റിന് വൈദ്യുതി കണക‌്ഷൻ നൽകുന്നതിനു കരാറുകാരനോട് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ പരാതിയുമായി എസിബിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തത്.

Read More

തീവ്രവാദ ബന്ധം, വിദ്യാർത്ഥിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തു

ബെംഗളൂരു: തീവ്രവാദ ബന്ധമാരോപിച്ച്‌ കര്‍ണാടക സ്വദേശിയായ മദ്രസ വിദ്യാര്‍ത്ഥിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. സഹരന്‍പൂരിലെ ദേവ്ബന്ദിലെ മദ്റസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യല്‍ മീഡിയ വഴി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇയാളെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 23 ന് റോഹിങ്ക്യന്‍ വിദ്യാര്‍ത്ഥി മുജീബുള്ളയെ ദേവ്ബന്ദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Read More

പരീക്ഷ ക്രമക്കേട്, ഒളിവിൽ ആയിരുന്ന എസ്ഐ അറസ്റ്റിൽ 

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷാ ക്രമക്കേട് കേസിൽ ഒളിവിലായിരുന്ന എസ്ഐ അറസ്റ്റിൽ. കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐ ഷരീഫിനെയാണ് മുംബൈയിൽനിന്ന് സിഐഡി പിടികൂടിയത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചു. ഉദ്യോഗാർത്ഥികളിൽനിന്നു പണം വാങ്ങി ഒഎംആറിൽ ക്രമക്കേടു നടത്താൻ ഇടനിലക്കാരനായി പ്രവർത്തിച്ചത്തിനാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. ഒരാളിൽനിന്ന് 40 ലക്ഷം വരെ വാങ്ങിയ ഷരീഫ് ഇതു റിക്രൂട്ട്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനു കൈമാറുകയായിരുന്നു. ഇങ്ങനെ 8 ഉദ്യോഗാർത്ഥികളിൽ നിന്നും ഷരീഫ് പണം സ്വന്തമാക്കിയതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

ഫാസിൽ വധം, അറസ്റ്റിലായ അജിത്തിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ്

ബെംഗളൂരു: മംഗളൂരു സൂറത്ത് ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളികൾ എത്തിയ കാറിന്റെ ഉടമ അജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.  ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മംഗളൂരു സിസിബി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് . ഇയാളുടെ കാർ കൊലയാളികൾ വാടകയ്ക്ക് എടുത്തതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലീസ് നൽകുന്ന സൂചന . അതേ സമയം കൃത്യത്തിൽ പങ്കെടുത്ത 6 പേർ ഇതിനോടകം പോലീസ് കസ്റ്റഡിയിൽ ഉള്ളതായും സൂചനകൾ പുറത്ത് വരുന്നുണ്ട് . ചില…

Read More
Click Here to Follow Us