ബെംഗളൂരു: നിയമവിരുദ്ധ തല്‍ക്ഷണ സ്മാർട്ട്ഫോൺ അധിഷ്ഠിത വായ്പകൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിലെ ആറ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും റെയ്ഡ് നടത്തി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം റേസർപേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് ഗേറ്റ്വേകളുടെ ബെംഗളൂരുവിലെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. മൊബൈൽ ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത ആളുകളെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കൊള്ളയടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് 18 എഫ് ഐ ആറുകൾ ഫയൽ…
Read More