ബെംഗളുരു: അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ‘അപ്പാര്‍ട്ട്മെന്റ് മിത്ര’ പദ്ധതി നടപ്പാക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ. നഗരത്തിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം കിട്ടാനുമായാണ് പദ്ധതി. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പാക്കും. കെ.പി.സി.സി നടത്തിയ ‘ബെംഗളുരു അപ്പാര്‍ട്ട്മെന്റ് ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പാര്‍ട്ട്മെന്റുകളിലെ താമസക്കാരും വിവിധ റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും പങ്കെടുത്തു. മെട്രോ സ്റ്റേഷനുകളില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യമുണ്ടാക്കല്‍, കാവേരി വെള്ളത്തിന്റെ ഉപയോഗം, കൂടുതല്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും നടപ്പാക്കും. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍,…
Read More