മുംബൈ: എയർ ഇന്ത്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യന്മാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏഴുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്കാണ് ഫെബ്രുവരി ഏഴിന് നടക്കുന്നത്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യന്മാരാണ് പണിമുടക്കിലേർപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനിയറിങ് സർവീസ് ലിമിറ്റഡു (എയ്സൽ)മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പണിമുടക്കുന്ന ജീവനക്കാർ. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ്…
Read MoreTag: Air India
69 വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യ ഇന്ന് ടാറ്റയിലേയ്ക്ക് മടങ്ങി.
ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇന്ന് ടാറ്റാ ഗ്രൂപ്പിന് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്ഥാനത്തെത്തി. കഴിഞ്ഞ വർഷം എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ ഗ്രൂപ്പിന് ഇന്ന് മുതൽ വിമാനക്കമ്പനി കൈമാറുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെതാകും. ഇതുവരെ പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ ഇതോണ്ടെ ടാറ്റ സൺസിന് കീഴിലെ…
Read Moreമൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യ.
ദുബായ്: അബുദാബി ഒഴികെയുള്ള എമിരേറ്റുകളിൽ വച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു. എയർ ഇന്ത്യയിൽ കാർഗോയുടെ ചുമതലയുള്ള അറേബ്യൻ ട്രാവൽസാണ് തീരുമാനം കൈക്കൊണ്ടത്. എയർ ഇന്ത്യ വഴിയും എയർ ഇന്ത്യ എക്സ്പ്രസ് വഴിയും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാം. ഇതോടെ ദുബായിയിൽനിന്നു മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ താഴെ മാത്രമേ ചെലവാകൂ. പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയാകും ഇത്.…
Read Moreഎയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു.
ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി മാധ്യമങ്ങളോടു സംസാരിക്കവെയാണ് നെതന്യാഹു ഇപ്രകാരം അഭിപ്രായപ്പെട്ടത്. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. അതേസമയം, സൗദി അധികൃതർ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എയര്‍ ഇന്ത്യയും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു…
Read Moreകരിപ്പൂരിലല്ല മോഷണം ദുബായ് വിമാനത്താവളത്തില്‍!
കോഴിക്കോട്: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യ എക്സ്പ്രസും. മോഷണം ദുബായ് വിമാനത്താവളത്തില്‍ ആണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് ദുബായ് പോലീസില്‍ പരാതി നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. 14 മാസത്തിനിടെ കരിപ്പൂരില്‍ 59 മോഷണങ്ങളുണ്ടായെന്നാണ് യാത്രക്കാരുടെ പരാതി. കരിപ്പൂരില്‍ നടന്ന ഒരു മോഷണത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥന് തന്നെയാണ് പ്രതിയെന്നും എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഗേജുകള്‍ കുത്തി തുറന്നുള്ള മോഷണമേയില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദുബായില്‍ നിന്ന് രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍…
Read More