ഗതാഗതത്തെ ബാധിച്ച് എയ്‌റോ ഇന്ത്യ ഷോ റിഹേഴ്‌സൽ

ബെംഗളൂരു: തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന 14-ാമത് എയ്‌റോ ഇന്ത്യ ഷോയുടെ ഫുൾ റിഹേഴ്‌സലിനിടെ നഗരത്തിലെ ഗ്രൗണ്ടിലും ആകാശത്തും വ്യത്യസ്‌തമായ ഷോകൾക്ക് ശനിയാഴ്ച സാക്ഷ്യം വഹിച്ചു. എന്നാൽ ഇതിലൂടെ ബെംഗളൂരു നഗരം മുതൽ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷൻ വരെയുള്ള 20 കിലോമീറ്ററോളം ദൂരം അഭൂതപൂർവമായ ഗതാഗതക്കുരുക്കിനാണ് സാക്ഷ്യം വഹിച്ചത്, എയ്‌റോ ഷോയ്‌ക്കുള്ള റിഹേഴ്‌സൽ കാണുന്നതിന് സന്ദർശകരും റൂട്ടിലെ സ്ഥിരം യാത്രക്കാരും കാത്തുനിന്നിരുന്നതിനാൽ വലിയ ഗതാഗത കുരുക്കാണ് നേരിട്ടത്. യെലഹങ്കയ്ക്കും എയർഫോഴ്‌സ് സ്‌റ്റേഷനും ഇടയിലുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് പ്രധാന തടസം നേരിട്ടതെന്ന് ട്രാഫിക് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ട്രാഫിക്കിൽ…

Read More

ഏയ്റോ ഇന്ത്യ ഷോ; നോൺ വെജ് ഹോട്ടലുകൾ അടക്കാനുള്ള നിർദേശം പിൻവലിച്ച് ബിബിഎംപി

ബെംഗളൂരു: ഏയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി 10 കിലോമീറ്റർ ചുറ്റളവിൽ നോൺ വെജ് ഹോട്ടലുകൾ അടച്ചിടണമെന്ന നിർദേശം പിൻവലിച്ച് ബിബിഎംപി. ഇതേ സമയം മത്സ്യ, മാംസ വിൽപന കേന്ദ്രങ്ങൾ അടിച്ചിടാനുള്ള ഉത്തരവിൽ മാറ്റമില്ല. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. പോർവിമാനങ്ങൾ ഉയർന്ന് പൊങ്ങുമ്പോൾ അറവുമാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന പക്ഷികൾ അപകടഭീഷണി ഉയർത്താതിരിക്കാനാണ് നിരോധനം ഏർപ്പെടുത്തിയത്. 13 മുതൽ 17 വരെ വ്യോമസേനയുടെ യെലഹങ്ക ആസ്ഥാനത്താണ് ഏയ്റോ ഇന്ത്യ പ്രദർശനം.

Read More
Click Here to Follow Us