മഅദ്നി ആശുപത്രി വിട്ടു, സന്ദർശകരെ അനുവദിക്കില്ല 

ബെംഗളൂരു: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന പിഡിപി അബ്‌ദുൽ നാസർ മഅ്‌ദനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഠിനമായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅദ്‌നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഒമ്പത് മാസം മുൻപുണ്ടായ പക്ഷാഘാതത്തിന് തുടർച്ചയായുള്ള ആരോഗ്യപ്രശ്നങ്ങളാണ് മഅദ്നിക്കുണ്ടായതെന്ന് വിശദമായി കണ്ടെത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറാപ്പി ചികിത്സ തുടരാൻ മഅദ്‌നിയോട്  നിർദ്ദേശിച്ചിട്ടുണ്ട്. സന്ദർശകരെ പൂർണമായി വിലക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More

പിതാവിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദ്നി

ബെംഗളൂരു: അസുഖം ബാധിച്ച് കിടപ്പിലായ പിതാവിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു . ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായാണ് മദ്നി സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. 2014-ല്‍ മദനിയുടെ ആരോഗ്യ പശ്ചാത്തലം കണക്കിലെടുത്ത് സുപ്രീം കോടതി ഇയാള്‍ക്ക് പ്രത്യേക നിയമവ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരു വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.…

Read More
Click Here to Follow Us