ബെംഗളൂരു: കുപ്രസിദ്ധമായ ബംഗളൂരു ട്രാഫിക് കാരണം ശസ്ത്രക്രിയയ്ക്ക് വൈകിയ ഒരു ഡോക്ടർ, തന്റെ കാർ ഉപേക്ഷിച്ച് ബാക്കി ദൂരം ആശുപത്രിയിലേക്ക് ഓടേണ്ടി വന്നു. ഗാസ്‌ട്രോഎൻട്രോളജി സർജൻ ഡോ. ഗോവിന്ദ് നന്ദകുമാർ അടിയന്തര ലാപ്രോസ്‌കോപ്പിക് പിത്തസഞ്ചി ശസ്ത്രക്രിയ നടത്തുന്നതിനായി സർജാപൂരിലെ മണിപ്പാൽ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. യാത്രയുടെ അവസാന ഘട്ടത്തിലായപ്പോളാണ്, താൻ ഭയങ്കരമായി വൈകുകയാണെന്ന് ഡോക്റ്റർ മനസ്സിലാക്കിയത്. അവസാന സ്ട്രെച്ച് സാധാരണയായി 10 മിനിറ്റ് എടുക്കും. എന്നാൽ ട്രാഫിക്കിൽ കുടുങ്ങിയതോടെ വൈകിയതിൽ ഡോക്റ്റർ പരിഭ്രാന്തനായി. തുടർന്ന് ഗൂഗിൾ മാപ്‌സ് പരിശോധിച്ചപ്പോൾ, ആശുപത്രിയിലേക്കു എത്തിപ്പെടാൻ ഇനിയും 45…
Read More