നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബൊമ്മസാന്ദ്രയിലെ സ്വകാര്യ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ. ചൊവ്വാഴ്ച അത്താഴത്തിനു ശേഷം കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 4 പേരെയും തുടർന്നുള്ള ദിനങ്ങളിൽ 18 പേരെയും ആശപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടു വരികയാണ്. തമിഴ്നാട്ടുകാരനായ കരാറുകാരനാണ് ഹോസ്റ്റലിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. കുടിക്കാൻ നൽകുന്നത് മലിനജലമാണെന്നും ആരോപണമുണ്ട്. കൂടാതെ മുൻപും ഇവിടെ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരോട്  പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു

Read More
Click Here to Follow Us