സംസ്ഥാനത്തെ 1.77 ലക്ഷം ഏക്കർ വനഭൂമി കൈയേറി; റിപ്പോർട്ട്

ബെംഗളൂരു : സംസ്ഥാന വനംവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തുടനീളം 1,77,997 ഏക്കറിലധികം വനഭൂമി കൈയേറിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ, സംസ്ഥാനത്ത് 1,01,017 വനഭൂമി കയ്യേറ്റങ്ങൾ ഉണ്ടെന്നും അവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു; മൂന്നേക്കറിൽ താഴെയുള്ളവയും മൂന്നേക്കറിന് മുകളിലുള്ളവയും. ഈ കൈയേറ്റങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് വർഷങ്ങളായി ഒരിഞ്ച് ഭൂമി പോലും കൈയേറ്റക്കാരിൽ നിന്ന് തിരിച്ചെടുത്തിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്ന് ഏക്കറിനു മുകളിലുള്ള കയ്യേറ്റത്തിന്റെ കാര്യത്തിൽ, ചിക്കമംഗളൂരു ഫോറസ്റ്റ് സർക്കിളിൽ 14,016.62 ഏക്കറും, ശിവമോഗ സർക്കിളിൽ 27,918.06 ഏക്കറും, കാനറ ഫോറസ്റ്റ്…

Read More
Click Here to Follow Us