മുതലയ്ക്ക് സ്മാരകം ഒരുക്കുന്നു, ‘ബബിയ മന്ദിരം’

കാസർക്കോട് : കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’യെ യാത്രയാക്കാനെത്തിയത് നൂറുകണക്കിന് ആളുകൾ. ഇന്നലെ ഉച്ചയോടെ ബബിയയുടെ സംസ്‌കാര ചടങ്ങുകൾ ക്ഷേത്രപരിസരത്ത് നടത്തി . ഞായർ രാത്രി പത്തോടെ മുതല കുളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് ജീവൻ നഷ്ടമായത് മനസിലായത്. ബബിയയുടെ ഓർമ്മയ്ക്കായി ക്ഷേത്രത്തിനു മുന്നിൽ ‘ബബിയമന്ദിരം’ സ്മാരകം നിർമ്മിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു . ബബിയയ്ക്ക് 80 വയസ്സു പ്രായം ഉണ്ടെന്നു ക്ഷേത്ര ഭാരവാഹികൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം പ്രായാധിക്യം മൂലമാണ് ബബിയയുടെ അന്ത്യം. ഒരു മാസത്തോളമായി മുതല…

Read More
Click Here to Follow Us