ബെംഗളൂരു: അനധികൃത ഗോവധം ആരോപിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറവുശാലകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഇന്നലെ ആരംഭിച്ചു. മംഗളൂരു സബ് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമായ സി. മദന മോഹനാണ് അനധികൃത ഗോവധം നടത്തിയതിന് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. അഡ്കൂര്‍, ബജല്‍ പകലഡ്ക, ജല്ലിഗുഡ്ഡെ, കട്ടപ്പുണി എന്നിവിടങ്ങളിലെ അറവുശാലകളുടെ സ്വത്തുക്കളാണ് ഉത്തരവിനെ തുടര്‍ന്ന് കണ്ടുകെട്ടിയത്. വസ്തുക്കളുടെയും വാഹനങ്ങളുടെയും മൂല്യനിര്‍ണയം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നേടാനും വസ്തുവിന്റെ ഏകദേശ മൂല്യം കോടതിയില്‍ സമര്‍പ്പിക്കാനും കങ്കനാടി അധികാരപരിധിയിലുള്ള പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്തു…
Read MoreTag: ഗോവധം
ഗോമൂത്രവും ചാണകവും കർഷകരിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് വാങ്ങും
ബെംഗളൂരു: ഛത്തീസ്ഗഡ് മാതൃകയിൽ ക്ഷീര കർഷകരിൽ നിന്നും ഗോമൂത്രവും ചാണകവും വിലയ്ക്ക് വാങ്ങാൻ ഒരുങ്ങി കർണാടക. വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആണ് ഇതിലൂടെ മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. ബയോ ഗ്യാസിന് പുറമെ ഷാംപൂ, കീടനാശിനികൾ തുടങ്ങി 35 ഉത്പന്നങ്ങൾ ആണ് ഇവ ഉപയോഗിച്ച് നിർമിച്ചു വരുന്നത്. ഗോമൂത്രത്തിനു ലിറ്ററിന് 4 രൂപയും ചാണകത്തിനു 2 രൂപയും ആണ് ഛത്തീസ്ഗഡ് സർക്കാർ കർഷകർക്ക് നൽകുന്നത്. ഗോവധ നിരോധന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ നൂറിലേറെ ഗോശാലകളുടെ നിർമ്മാണം പുരോഗമിച്ചു…
Read More