മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ്, 4 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് എം. പി

ബെംഗളൂരു : മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചത് വിവാദമാകുന്നു . മൈസൂരു -ഊട്ടി റോഡിലാണ് മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചിരിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട് . കർണാടകയിൽ ഹിജാബ് വിവാദം അവസാനിച്ച സന്ദർഭത്തിലാണ് ബസ് സ്റ്റോപ്പ് മസ്ജിദിന്റെ മാതൃകയിൽ പണിതിരിക്കുന്നത് . സംഭവത്തിനെതിരെ എം പി പ്രതാപ് സിംഹ രംഗത്തെത്തി. “ഞാൻ ആ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടു. ബസ് സ്റ്റാൻഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്നുള്ളവ ചെറുതാണ്. അതൊരു മസ്ജിദ് മാത്രമാണ്…

Read More

നിർബന്ധിത മത പരിവർത്തന ശ്രമം, പാസ്റ്റർ അടക്കം 8 പേർ അറസ്റ്റിൽ 

ബെംഗളൂരു: വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമം. സംഭവത്തില്‍ പാസ്റ്റർ അടക്കം 8 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്രീ രാമ സേനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. കര്‍ണാടകയിലെ കനകപുരയിലായിരുന്നു സംഭവം. പാസ്റ്ററായ ബര്‍നബാസ്, ഭാര്യ ബേബി എന്നിവര്‍ ചേര്‍ന്നാണ് വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ലംബാനി വിഭാഗത്തില്‍ നിന്നുള്ളവരെയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അടിക്കടി ഇവര്‍ വനവാസികളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് ശ്രീ രാമസേന പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് സംഘടന പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍…

Read More

ലിംഗായത്ത് മഠാധിപതിയുടെ മരണം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു : കര്‍ണാടക രാമനഗരയിലെ ലിംഗായത്ത് മഠമായ മാഗഡി കഞ്ചുഗല്‍ബംഡേ മഠത്തിന്റെ മഠാധിപതി ബസവലിംഗ സ്വാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതില്‍ ഒരാള്‍ ബസവലിംഗ സ്വാമിയുടെ ഡ്രൈവറാണ്. ഇവരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

കർണാടകയിൽ ദുരഭിമാനക്കൊല, യുവാവിനെയും യുവതിയെയും കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞു

ബെംഗളൂരു: താഴ്ന്ന ജാതിയിൽപ്പെട്ടയാളെ പ്രണയിച്ചതിന് കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ബാഗൽകോട്ടിൽ 24കാരനെയും പതിനെട്ടുകാരിയെയുമാണ് യുവതിയുടെ വീട്ടുകാർ വെട്ടുകൊലപ്പെടുത്തിയത്. വിശ്വനാഥ് നെൽഗി, രാജേശ്വരി മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പുഴയിലെറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. യുവാവ് പിന്നോക്ക ജാതിക്കാരനായതിനാൽ യുവതിയുടെ വീട്ടുകാർ ഇതിനെ എതിർത്തിരുന്നു. ജാതിയുടെ പേരിൽ നേരത്തെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു. വിശ്വനാഥിനെ കുറിച്ച് വിവരമില്ലാത്തതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടുകാർ നരഗുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.അതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Read More

മലാലി മസ്ജിദ് കേസ് വിധി അടുത്ത മാസം

ബംഗളൂരു: മംഗളൂരു മലാലി ജുമാമസ്ജിദുമായ് ബന്ധപ്പെട്ട കേസിൽ വിധി പറയുന്നത് നവംബർ ഒമ്പതിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന മംഗളൂരുവിലെ മൂന്നാം അഡീഷണൽ സിവിൽ കോടതിയിൽ തിങ്കളാഴച്ച വിധി പറയാനിരിക്കെയാണ് കേസ് നവംബറിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലിൽ മംഗളൂരുവിലെ അതിർത്തി പ്രദേശമായ മലയിൽ ജുമാമസ്ജിദിൽ നവീകരണത്തിനിടെ ക്ഷേത്രസമാനമായ നിർമ്മിതി പള്ളിയിൽ നടന്ന അവകാശവാദത്തെ തുടർന്ന് ഹിന്ദുത്വ സംഘടനകൾ പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു. കോടതി നിയമിച്ച കമീഷണറുടെ നേതൃത്വത്തിൽ വിശദമായ സർവേയും അന്വേഷവും ആവശ്യപ്പെട്ട അവർ, പ്രശ്ന പരിഹാരത്തിനായ് പൂജകൾ സംഘടിപ്പിടുക്കുകയും ചെയ്തു. ടി.എ. ധനഞ്ജയ, ബി.എ. മനോജ്കുമാർ…

Read More

വേദഗണിത പഠന ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു

ബംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളിൽ പിന്നാക്ക വിഭാഗക്കാരായ കുട്ടികളെ വേദഗണിതം പഠിപ്പിക്കാനുള്ള വിവാദ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. പട്ടികജാതി-പട്ടിക വർഗക്കാരായ അഞ്ചു മുതൽ എട്ടുവരെ ക്ലാസുക്കളിൽ പഠി ക്കുന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ സ്‌കൂളുകളിലാണ് പദ്ധതി ആ സൂത്രണം ചെയ്‌തത്. വേദഗണിത പഠന പദ്ധതിക്കായി ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ , ട്രൈബൽ സബ് പ്ലാൻ എന്നി പഠിത്തത്തിൽ നിന്ന് പണം ‘വകമാറ്റ’നായരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിലെ കടുത്ത എതിർപ്പായി ദലിത് ആക്ടിവിസ്റ്റുകളും വിദ്ധ്യാർത്ഥി സം ഘട്ടനങ്ങളും രംഗത്തുവന്നതോടെ ബി.ജെ.പി സർക്കാർ…

Read More

നിർബന്ധിത മതപരിവർത്തനം, മുൻ കൗൺസിലറും സഹായികളും അറസ്റ്റിൽ

ബെം​ഗളൂരു: ദലിത് യുവാവിനെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്ന് മുന്‍ കൗണ്‍സിലറെയും സഹായികളെയും ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ദലിത് യുവാവിനെ നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിം​ഗാ​ഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നല്‍കുകയും ചെയ്തെന്നുമാണ് ആരോപണം. ബിബിഎംപി കൗണ്‍സിലില്‍ ബനശങ്കരി ക്ഷേത്രം മുന്‍ കൗണ്‍സിലര്‍ എസ് അന്‍സാര്‍ പാഷ, ബനശങ്കരി മസ്ജിദ് ഖബറിസ്ഥാന്‍ പ്രസിഡന്റ് നയാസ് പാഷ , ഹാജി സാബ് എന്ന ഷമീം സാലിക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡ്യ യാദവനഹള്ളി സ്വദേശി ശ്രീധര്‍ എന്നയാളാണ് പരാതിക്കാരന്‍. ശ്രീധര്‍…

Read More

നേരാവണ്ണം റോഡിലിറങ്ങി നടക്കുമെന്ന് കരുതേണ്ട, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടക്കാനിരിക്കെ കഴിഞ്ഞ ദിവസം പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളും ബാനറുകളും തകർത്തതിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വരവേൽക്കാൻ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബി ജെ പി പ്രവർത്തകർ നശിപ്പിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ഇനിയും ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കിൽ ബി ജെ പിക്ക് തക്ക മറുപടി നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങൾ സ്ഥാപിച്ച പോസ്റ്റുകളും ഫ്ലെക്സുകളും ബി ജെ പിക്കാർ നശിപ്പിക്കുകയാണെന്നും  ഇത് തുടരാനാണ് തീരുമാനമെങ്കിൽ സ്വതന്ത്രമായി ഇതിലൂടെ…

Read More

പോപ്പുലർ ഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പ് ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: പോപ്പുലർഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇത്തരം സംഘടനകൾക്ക് രാജ്യത്ത് നിലനിൽപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ദീർഘനാളായി പൊതുജനം പോപ്പുലർഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെടുന്നുണ്ടെന്നും  ബൊമ്മെ വ്യക്തമാക്കി. നിരോധിത സംഘടനകളായ സിമി, കെഎഫ്ഡി എന്നിവയുടെ രൂപാന്തരമാണ് പോപ്പുലർഫ്രണ്ട്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം കോൺഗ്രസും  സിപിഎമ്മുൾപ്പെടെയുള്ള പാർട്ടികൾ വരെ ഉന്നയിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും, കലാപങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

നിർബന്ധിത മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ

ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ വീണ്ടും പാസാക്കി കർണാടക സർക്കാർ. ഗവർണറുടെ അനുമതി തേടിയ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെ ഇത് നിയമമായി മാറും. നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ് നിയമം. കഴിഞ്ഞ ഡിസംബറിൽ നിയമസഭ പാസാക്കിയെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നിയമനിർമ്മാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൂടുതൽ ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് വീണ്ടും കൗൺസിലും ബിൽ പാസാക്കിയത്.

Read More
Click Here to Follow Us