പെനിസല്‍വാലിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ചയാളെ തിരിച്ചറിഞ്ഞു. തോമസ് മാത്യു ക്രൂക്സ് എന്ന 20കാരനാണ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറഞ്ഞു. പെൻസില്‍വാലിയയിലെ ബഥേല്‍ പാർക്കിലെ താമസക്കാരനാണ് ക്രൂക്സ്. വോട്ടർ രേഖകള്‍ പ്രകാരം ഇയാള്‍ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ട്രംപിന് വെടിയേറ്റതിന് പിന്നാലെ, റാലിയില്‍ വച്ചുതന്നെ യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ക്രൂക്‌സിനെ വധിച്ചതായി ഏജൻസി വക്താവ് ആൻ്റണി ഗുഗ്ലിയല്‍മി പറഞ്ഞു. അതേസമയം, കൊലപാതക ശ്രമത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വേദിയിലുണ്ടായിരുന്ന ഒരാള്‍…
Read MoreCategory: WORLD
ട്രംപിന്റെ ചെവിയിലൂടെ തുളച്ച് കയറി വെടിയുണ്ട; ചിത്രം പുറത്ത്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് അമേരിക്ക ഇനിയും മുക്തമായിട്ടില്ല. ട്രംപിന്റെ ചെവിയില്‍ വെടിയുണ്ട തുളച്ചു പോകുന്നതിന്റെ ചിത്രമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചെവി തുളച്ച ശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചെവിയില്‍ തൊടുന്നതും ചോരയൊലിക്കുന്നതുമെല്ലാം മില്‍സിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് മനസിലാക്കാന്‍ ഈ ചിത്രങ്ങള്‍ ധാരാളമാണ്.
Read Moreഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ച 645 പേരിൽ 68 പേർ ഇന്ത്യക്കാർ
ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനിടെ ജീവൻ നഷ്ടപ്പെട്ട 645 പേരിൽ 68 പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. കൊടുംചൂടും ഉഷ്ണതരംഗവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൗദി അറേബ്യയിലെ നയതന്ത്ര വിദഗ്ധൻ അറിയിച്ചു. ഹജ്ജിന്റെ അവസാന ദിവസമായ ഇന്നലെയോടെ മരണം 645 ആയി. ഇന്നലെ മാത്രം ആറ് ഇന്ത്യൻ പൗരന്മാരാണ് മരണപ്പെട്ടതെന്നും നയതന്ത്ര വിദഗ്ധൻ അറിയിച്ചു. എത്ര പേർ മരിച്ചെന്ന കൃത്യമായ കണക്ക് ഇനിയും പുറത്തുവരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ ഹജ്ജിനിടെ 550 പേർ മരിച്ചെന്ന് അറബ് നയതന്ത്രജ്ഞർ കണക്കുകൾ പുറത്തുവിട്ടിരുന്നു. മരിച്ചവരിൽ 323 പേർ ഈജിപ്ത്തുകാരാണ്. 60 പേർ…
Read Moreഇന്ത്യയിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്‌സില്‍ പങ്കുവച്ചാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച വിവരം മോദി സ്ഥിരീകരിച്ചത്. ‘ജി7 ഉച്ചകോടിക്കിടെ മാര്‍പാപ്പയെ കണ്ടു. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാനായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.’ മോദി എക്‌സില്‍ കുറിച്ചു. 2021ല്‍ നരേന്ദ്രമോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് മഹാമാരിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മാർപാപ്പയെ സന്ദർശിക്കുന്ന…
Read Moreഇറ്റലിയിൽ മോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു;
റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു. ജി 7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയാണ് തകർക്കപ്പെട്ടത്. കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയുടെ അടിത്തട്ടിൽ അക്രമികൾ എഴുതിവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ജി 7 ഉച്ചകോടിക്ക് ഒരു ദിവസം മുൻപാണ് സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ട വിഷയം ഇറ്റാലിയൻ അധികൃതരുമായി ഇന്ത്യ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര…
Read Moreകുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ 11 മലയാളികളും
കുവൈത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ കൊല്ലം സ്വദേശിയും. കൊല്ലം ഒയൂർ സ്വദേശിയെ ആണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 52-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. മരണം 49 ആയി. തീപിടിത്തത്തിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 15 പേർ ഇന്ത്യക്കാരെന്നാണ് വിവരം. പതിനാറുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. പാകിസ്താനിൽ നിന്നും ഈജിപ്തിൽ നിന്നുള്ള ഒരാളും ഫിലിപ്പീൻസിൽ നിന്നുള്ള രണ്ടുപേരും മരിച്ചവരിൽ ഉൾപ്പെടും. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം…
Read Moreകുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 35 മരണം
കുവൈത്ത്: സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികളടക്കം 35 പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. മാംഗെഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍ നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. പുലർച്ചെ നാലോടെ ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി…
Read Moreമലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ദുബായ് : ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈറയില്‍ നിര്‍മാണ കമ്ബനി നടത്തുന്ന സനൂജ് ബഷീര്‍ കോയയുടെ ഭാര്യയാണ് ഷാനിഫ. ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് അടുത്തായിരുന്നു ഇവരുടെ താമസസ്ഥലം. കെട്ടിടത്തിലെ 19ാം നിലയില്‍ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഷാനിഫയുടെ മൃതദേഹം ഫുജൈറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാനിഫയ്ക്കും സനൂജിനും രണ്ട് പെണ്‍മക്കളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം…
Read Moreഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലായിരുന്നു അപകടം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയച്ചു.
Read Moreഅച്ചാറിൽ മൂത്രം ഒഴിച്ചു, ഭക്ഷണം വിളമ്പിയിരുന്നത് സ്വകാര്യ ഭാഗത്ത് ഉരസിയ ശേഷം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
റസ്റ്ററന്റിലെത്തുന്നവര്‍ക്ക് മനപൂര്‍വ്വം മലിനപ്പെടുത്തിയ ഭക്ഷണം വിളമ്പിയെന്ന് പോലീസിനോട് വെളിപ്പെടുത്തി 21 കാരനായ റെസ്റ്ററന്റ് ജീവനക്കാരന്‍. യുഎസിലെ കന്‍സാസിലെ ഒരു പ്രശസ്ത സ്റ്റീക്ക്ഹൗസിലെ ജീവനക്കാരനാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജേയ്‌സ് ക്രിസ്റ്റ്യന്‍ ഹാന്‍സണ്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിയര്‍ഫോര്‍ഡ് ഹൗസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സാല്‍മണ്‍ മത്സ്യം വിളമ്പുന്നതിന് മുമ്പ് അതില്‍ തന്റെ ജനനേന്ദ്രിയം കൊണ്ട് സ്പര്‍ശിച്ചെന്നും അച്ചാറില്‍ മൂത്രമൊഴിച്ചുവെന്നും ഇയാള്‍ പറഞ്ഞു. 20 ലധികം തവണ ഇത്തരത്തില്‍ ഭക്ഷണം താന്‍ മലിനപ്പെടുത്തി വിളമ്പിയിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇയാള്‍…
Read More